POWERVISION TV
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ്പ് (76) നിത്യതയിൽ ചേർക്കപ്പെ

ഹൃദയാഘാതമായിരുന്നു മരണ കാരണം. പത്തനംതിട്ട, തോന്നിയാമല പാലക്കാത്തറയിൽ പരേതനായ പി.പി. ശാമുവേൽ - റാഹേൽ ദമ്പതികളുടെ മകനായി 1947 - ൽ ആയിരുന്നു ജനനം. കഴിഞ്ഞ ദിവസം അസംബ്ലീസ് ഓഫ് ഗോഡിന്റെ ദക്ഷിണ മേഖലാ കൺവൻഷനിൽ ദൈവവചന ശുശ്രൂഷ ചെയ്ത ദൈവദാസൻ ശാരീരികമായ അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സാവിധേയനാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബാല്യത്തിൽ മർത്തോമാ സഭയുടെ ബന്ധത്തിൽ ആയിരുന്ന ദൈവദാസൻ 1963 - ൽ ഒരു പ്രാർത്ഥനാ യോഗത്തിൽ വെച്ച് പരിശുദ്ധാത്മ നിറവ് പ്രാപിച്ചാനന്തരം സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുവാൻ തീരുമാനം എടുക്കുകയായിരുന്നു.1964 - പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ തിരുവചന അഭ്യസനം ആരംഭിച്ച് തുടർന്ന് ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജിലും, യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിലും പഠനം പൂർത്തീകരിച്ചു. 2009 -ൽ അമേരിക്കയിലെ വെസ്റ്റ് മിനിസ്റ്റർ സെമിനാരിയിൽ നിന്നു ഡോക്ടറേറ്റ് നേടി. 1968-ൽ ബെഥേൽ ബൈബിൾ കോളേജിൽ അദ്ധ്യാപകനായ പാസ്റ്റർ ഫിലിപ്പ്, 1986 -ൽ സ്ഥാപനത്തിന്റെ പ്രിൻസിപ്പാളായി ചുമതലയേറ്റു. 2010-ൽ ആ പദവിയിൽ നിന്നും വിരമിച്ചു. 1972 മുതൽ സഭാ പരിപാലനത്തിലും, സഭയുടെ ഭരണതലങ്ങളിലും ശ്രദ്ധ പതിപ്പിച്ചു. 1981 മുതൽ മലയാളം ഡിസ്ട്രിക്ട് കൗൺസിലിലും, സൗത്ത് ഇൻഡ്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൗൺസിലിലും വിവിധ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു സുസ്ത്യർഹമായ സേവനം ചെയ്തു. പുനലൂർ നെടിയകാലയിൽ കുടുംബാംഗമായ ലീലാമ്മയാണു ഭാര്യ. മക്കൾ: റെയ്ച്ചൽ ലിജി കുര്യൻ, സൂസൻ റെനി ജേക്കബ്ബ്, സാമുവേൽ ഫിലിപ്പ്, ബ്ലെസി ക്രിസ്റ്റഫിൽ.