എ.ജി ഗുജറാത്ത് പവർ കോൺഫറൻസ് സമാപിച്ചു.
- POWERVISION TV
- Mar 26, 2024
- 1 min read

ഗുജറാത്ത്: അസംബ്ലീസ് ഓഫ് ഗോഡ് നോർത്ത് ഇന്ത്യാ (എ.ജി.എൻ.ഐ) ഗുജറാത്തിലെ വ്യാരയിൽ മാർച്ച് 18 മുതൽ നടത്തിയ ത്രിദിന പവർ കോൺഫറൻസ് സമാപിച്ചു. വേൾഡ് ഏജി കൗൺസിൽ അംഗം, അഖിലേന്ത്യാ എ.ജി. ജനറൽ സൂപ്രണ്ട്, സെൻട്രൽ ഡിസ്ട്രിക്ട് സൂപ്രണ്ട്, ബാംഗ്ലൂർ എഫ്.ജി.എ.ജി സഭയുടെ സീനിയർ പാസ്റ്ററുമായ റവ.പോൾ തങ്കയ്യ മുഖ്യ പ്രസംഗകനായിരുന്നു. ഗുജറാത്തിലെ എ ജി ചെയർമാൻ സാം മലോണിയുടെ നേതൃത്വത്തിൽ 25 ക്രൈസ്തവ വിഭാഗത്തിലെ ശുശ്രൂഷകരും വിശ്വസികളും സമ്മേളനത്തിൽ പങ്കെടുത്തു. പാസ്റ്റർമാർക്കായുള്ള പവർ കോൺഫറൻസിൽ 1300 പ്രതിനിധികളും വൈകിട്ട് നടന്ന സുവിശേഷ റാലിയിൽ മുപ്പതിനായിരത്തിലധികം ആളുകൾ പങ്കെടുത്തു. ആത്മീയ സമ്മേളനത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഗുജറാത്തിൻ്റെ നാനാഭാഗത്തു നിന്നും വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്. പാസ്റ്റർ സാമി തങ്കയ്യ, പാസ്റ്റർ പ്രകാശ് എന്നിവർ പ്രെയ്സ് ആൻഡ് വേർഷിപ്പിന് നേതൃത്വം നൽകി. ബെംഗളൂരുവിലെ എഫ് ജി എം ജി യിൽ നിന്നും 37 അംഗങ്ങൾ പങ്കെടുത്തു. ചില സ്ഥലങ്ങളിൽ നിന്നുള്ള എതിർപ്പ് ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും, യോഗം റദ്ദാക്കിയതായി ആർഎസ്എസ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതും നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും സമ്മേളനത്തിന് ഉണ്ടായിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മുപ്പത്തി അയ്യായിയിരത്തിലധികം ആളുകൾ ദൈവിക അനുഗ്രഹം തേടി ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത് ഗുജറാത്തിനെ സംബന്ധിച്ച് ചരിത്ര സംഭവമാണ്. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഗുജറാത്തി ഭാഷയിലുള്ള ആത്മീയ പുസ്തകങ്ങൾ സമ്മാനമായി നൽകി. അസംബ്ലീസ് ഓഫ് ഗോഡ് നോർത്ത് ഇന്ത്യാ (എ ജി എൻ ഐ) എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രസ്ബിറ്റേഴ്സ്, പാസ്റ്റർമാർ, സഭാ നേതാക്കൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ഗുജറാത്തിനെ അനുഗ്രഹിക്കണമേ എന്ന പ്രാർത്ഥനയോടെയാണ് സമ്മേളനം സമാപിച്ചത്.
コメント