ജീവകാരുണ്യ സഹായ നിധി വിതരണം തിങ്കളാഴ്ച
- POWERVISION TV
- Sep 4, 2022
- 1 min read

തിരുവല്ല: പവർവിഷൻ ടി വി യുടെ ചാരിറ്റി പ്രോഗ്രാം ആയ കണകാഴ്ചയിലൂടെ പ്രേക്ഷകർ നൽകിയ സഹായ നിധികളുടെ വിതരണം സെപ്റ്റംബർ 05 തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് വെണ്ണിക്കുളം പവർവിഷൻ ടി വി സ്റ്റുഡിയോ കോംപ്ലെക്സിൽ വച്ച് നടക്കും. ബഹു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ജിജി മാത്യു സഹായ നിധികളുടെ വിതരണം നിർവ്വഹിക്കും. പവർവിഷൻ ടി വി ചെയർമാൻ റവ. ഡോ. കെ സി ജോൺ, മാനേജിങ്ങ് ഡയറക്റ്റർ ഡോ. മാത്യു ചാക്കോ, ഡയറക്റ്റർമാരായ ശ്രീ. ജോയി താനവേലിൽ, ശ്രീ. സജി പോൾ, ശ്രീ. ജെ കുര്യൻ എന്നിവർ പങ്കെടുക്കും.
Comments