തിന്നു തൃപ്തനായവൻ തേൻ കട്ടയും ചവിട്ടികളയുന്നു; വിശപ്പുള്ളവനോ കയ്പുള്ളതൊക്കെയും മധുരം. (സദൃ. 27:7)
തേനും, കയ്പ്പും, വിശപ്പും, തൃപ്തിയും. ഈ കാലത്ത് കറികളുടെ എണ്ണം വർദ്ധിച്ചു. ഹോട്ടലുകളുടെ എണ്ണം വർദ്ധിച്ചു. ശരിയാണോ? ഹോട്ടലുകളുടെ പേര് തന്നെ മാറിപ്പോയി. ബിസിനസ്സിലെ ലക്ഷ്യം എന്തെന്നുവെച്ചാൽ ആളുകളെ ആകർഷിക്കുക. അമ്പത് കൊല്ലം മുമ്പ് ഒരു സാധാരണ വീട്ടിൽ എത്ര കൂട്ടാൻ ഉണ്ടായിരുന്നു. ഞങ്ങളുടെ വീട് കൃഷിക്കാരന്റെ വീട് ആയിരുന്നു. അതുകൊണ്ട് മിക്ക ദിവസങ്ങളിലും ഒന്ന് രണ്ട് പേര് ഞങ്ങളുടെ പാടത്ത് അപ്പച്ചനെ ജോലിയിൽ സഹായിക്കുവാൻ സ്ഥിരമായി ഉണ്ടാകും. അപ്പോൾ അവർക്കെല്ലാം മൂന്ന് നേരവും ഭക്ഷണം കൊടുക്കും. അതുകൊണ്ട് കുറച്ച് കൂട്ടാൻ ഞങ്ങളുടെ വീട്ടിൽ എപ്പോഴും കാണും. എന്നാൽ ഞങ്ങളുടെ അടുത്ത വീടുകളിൽ നിന്ന് എന്റെ അമ്മയോട് കൂട്ടാൻ മേടിച്ച് കൊണ്ട് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്നൊക്കെ ഒരു വീട്ടിൽ ഒരു കറിയൊക്കെ ഉണ്ടാകാറുള്ളൂ. അതുപോലും ഇല്ല കഞ്ഞിയുണ്ടെങ്കിൽ സന്തോഷത്തോടെ കഴിഞ്ഞുപോകും. പിന്നെ മീൻ വാങ്ങുന്നത് വല്ലപ്പോഴും. ഇറച്ചി വാങ്ങിയ ചരിത്രം ഇല്ല. വിരുന്നുകാർ വരുമ്പോൾ വീട്ടിലെ കോഴിയെ കൊല്ലും. വേണ്ടപ്പെട്ടവർ വീട്ടിൽ വരുവാൻ എന്നാ സന്തോഷം എന്ന് അറിയാമോ? കാരണം അന്ന് അമ്മ കോഴിയെ കൊല്ലും. അപ്പോൾ അന്ന് അല്പം കോഴി ഇറച്ചി കിട്ടും. ആ കോഴി ഇറച്ചിയുടെ രുചി എന്നൊക്കെ പറഞ്ഞാൽ ഇനി അങ്ങനെ ഒരിക്കലും കിട്ടുകയില്ല. ഇപ്പോൾ കോഴി ഇറച്ചി നമുക്ക് വേണ്ടല്ലോ. ഞാൻ ഇന്നലെ എന്റെ കൂട്ടുകാരും ആയി സംസാരിച്ചപ്പോൾ ഒരു ദിവസം എത്ര കോഴിയെ കൊല്ലും. എണ്ണൂറ് കോടി ജനങ്ങളിൽ അഞ്ഞൂറ് കോടി ജനങ്ങളും കോഴി ഇറച്ചി കഴിക്കും. അഞ്ഞൂറ് കോഴി ആണോ ഒരു ദിവസം കൊല്ലപ്പെടുന്നത്. അതിൽ ഒട്ടും കുറയുകയില്ല. ഇതിനെ എവിടെന്നാണ് വളർത്തുന്നത്. ഇത് മുഴുവൻ കെമിക്കൽ ആണേ. പത്ത് ദിവസംകൊണ്ട് ഒരു കോഴി വളർന്ന് കൊല്ലാറാകും. എന്തൊരു ചതിയാണിത്. എന്നിട്ട് പിന്നെ രോഗം വരുന്നു എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. അപ്പോൾ വാക്യം ഒന്ന് ശ്രദ്ധിച്ചേ. തിന്ന് തൃപ്തനായവൻ തേൻ കട്ടയും ചവിട്ടി കളയുന്നു. വളരെ ഹെൽത്തിയായിട്ടുള്ള ഒന്നാണ് തേൻ. അത് ചവിട്ടി കളയും. പാവം വിശന്ന് വരുന്നവന് കയ്പുപോലും മധുരിക്കും. അതുകൊണ്ട് ഭക്ഷണത്തിന്റെ വില മനസ്സിലാക്കുക. ഭക്ഷണം ഒരു ആർഭാടമാകരുത്. നമ്മുടെ കുഞ്ഞുങ്ങളെയും ഈ സ്വഭാവം പഠിപ്പിക്കണം. ഭക്ഷണം ഇല്ലാത്ത ഒത്തിരി പേര് ഈ ഭൂമിയിൽ ഉണ്ട്. അത് മറന്ന് ഭക്ഷണം വേസ്റ്റ് ആക്കരുത്. ഗോഡ് ബ്ലസ് യു.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.
Comments