നിറവ് യൂത്ത് പവർ കോൺഫറൻസ് മെയ് 1 നാളെ ഹെബ്രോൻപുരത്ത്.
- Jaison S Yacob
- Apr 30, 2024
- 1 min read

കുമ്പനാട് : സംസ്ഥാന പിവൈപിഎ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തിവരുന്ന യൂത്ത് പവർ കോൺഫറൻസ് ‘നിറവ് 2024’ പത്തനംതിട്ട ജില്ലയിൽ മേഖല പിവൈപിഎ യുടെ സഹകരണത്തോടെ മെയ് 1ന് കുമ്പനാട് ഹെബ്രോൻപുരത്തുള്ള നവീകരിച്ച ഐപിസി പാരിഷ് ഹാളിൽ നടക്കും. രാവിലെ 9ന് പ്രാർത്ഥിച്ചു ആരംഭിക്കുന്ന ആത്മീയ സംഗമം വൈകിട്ട് 9ന് അവസാനിക്കും. കൃപാവരപ്രാപ്തരായ ദൈവദാസന്മാർ ശുശ്രൂഷിക്കും. അനുഗ്രഹീത ഗായകർ സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും. ഈ തലമുറയിൽ നമ്മുടെ യുവജനങ്ങൾ പരിശുദ്ധാത്മ നിറവുള്ളവരായി ജീവിക്കണം എന്ന ലക്ഷ്യത്തോടെയാണ് നിറവ് എന്ന പേരിൽ യൂത്ത് പവർ കോൺഫറൻസ് സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ കേരളത്തിലെ ജില്ലകൾ തോറും മീറ്റിംഗ് നടത്തുന്നത്.
Comments