top of page
Search
  • Writer's picturePOWERVISION TV

പവർവിഷൻ ടിവി പ്രയർ ടീം ഒരുക്കിയ ഏകദിന പ്രാർത്ഥനക്ക് അനുഗ്രഹ സമാപ്തി

കല്പറ്റ : പവർവിഷൻ ടി വി പ്രയർ ടീം ഓരോ മാസങ്ങളിലായി ഓരോ ജില്ലകളിൽ നടത്തിവരുന്ന ഏക ദിന പ്രാർത്ഥന നവംബർ 29 ന് വയനാട് ജില്ലയിൽ കല്പറ്റ, ചന്ദ്രഗിരി ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പാസ്റ്റർ ജയിംസ് ചാക്കോയുടെ അദ്ധ്യക്ഷതയിൽ രാവിലെ 09.00 മണിക്ക് പാസ്റ്റർ കെ ജെ ജോബിന്റെ പ്രാർത്ഥനയോടെ മീറ്റിങ്ങ് ആരംഭിച്ചു. പവർവിഷൻ ടി വി ക്വയർ ടീം അനുഗ്രഹീത സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ സാം തോമസ് സ്വാഗത സന്ദേശം നൽകുകയും, അസംബ്ലീസ് ഓഫ് ഗോഡ് മലബാർ റീജിയൻ സൂപ്രണ്ട് ഡോ വി റ്റി എബ്രഹാം പവർവിഷന്റെ ആരംഭകാലത്തെ കുറിച്ചും പവർവിഷൻ ടി വി യുടെ ആവശ്യകതയെ ചെയർമാൻ കുറിച്ച് ജനങ്ങളെ ഓർമ്മ പെടുത്തിയും അനുഗ്രഹീത വചന ശുശ്രൂഷ നൽകികൊണ്ട് ഏക ദിന പ്രാർത്ഥനയുടെ ഉത്ഘാടന ശുശ്രൂഷ നിർവ്വഹിച്ചു. വയനാടിന്റെ മണ്ണിൽ ഉള്ളിലെ ദൈവീക ദർശനത്തെ ആഴമായി സ്നേഹിച്ചു ശാരീരിക ക്ലേശങ്ങളെ തെല്ലും വകവയ്ക്കാതെ പവർവിഷൻ ടി വി ചെയർമാൻ റവ. ഡോ. കെ സി ജോൺ നൽകിയ ദൈവ വചന സന്ദേശം ജനങ്ങൾക്ക് ആത്മീക സന്തോഷം നൽകി. കൂടാതെ പവർവിഷന്റെ അനുഗ്രഹീത ദൈവ ദാസന്മാരായ പാ. സാം മാത്യു, പാ. ചാക്കോ സാം, പാ. രാജു പൂവക്കാല, പാ. ഷാജി എം പോൾ, പാ. പ്രിൻസ് തോമസ്, പാ. കെ സി ശാമുവേൽ, പാ. അജി എം പോൾ, പാ. അനീഷ് തോമസ് എന്നിവർ ദൈവ വചന സന്ദേശങ്ങൾ നൽകി. പാ. വിജയകുമാർ സമാപന സെക്ഷനിൽ അദ്ധ്യക്ഷത വഹിച്ചു. കടന്നുവന്ന ജനത്തിന്റെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് പവർവിഷൻ ടി വി പ്രയർ ടീം നേതൃത്വം നൽകി. പവർവിഷൻ ടി വി മാനേജിങ്ങ് ഡയറക്റ്റർ ഡോ. മാത്യൂസ് ചാക്കോ പവർവിഷൻ ടി വി ചെയ്ത് വരുന്ന പ്രവർത്തനങ്ങളെ ഓർപ്പിക്കുകയും അനുഗ്രഹിക്കപ്പെട്ട ആശംസാ സന്ദേശം നൽകുകയും ചെയ്തു. ഇവാ. ജിബിൻ പൂവക്കാല, ബ്ര. ഷാരോൺ വർഗ്ഗീസ്, ഇവാ. ഷൈജു ദേവദാസ് എന്നിവർ പവർവിഷൻ ക്വയറിന് നേതൃത്വം വഹിച്ചു. വയനാടിന്റെ മണ്ണിൽ പവർവിഷൻ ടി വി യുടെ പ്രവർത്തങ്ങളെ നെഞ്ചിലേറ്റിയ ആയിരത്തിൽ അധികം കുടുംബാംഗങ്ങൾ പങ്കെടുത്ത ഈ മീറ്റിങ്ങ് വയനാട് കാരുടെ ആത്മീക സന്തോഷം പങ്കുവെക്കുന്ന വേദിയായി മാറി ചന്ദ്രഗിരി ആഡിറ്റോറിയം.




8 views0 comments

Recent Posts

See All

അമ്മിണി ചാക്കോ നിര്യാതയായി. ഡാളസ്: റാന്നി കീക്കൊഴൂർ കുരുടാമണ്ണിൽ ഈച്ചിരാമണ്ണിൽ വീട്ടിൽ പരേതനായ ഇ.എ. ചാക്കോയുടെ സഹധർമ്മിണി അമ്മിണി ചാക്കോ (89) മാർച്ച് 18 നു ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഡാളസ

bottom of page