top of page

പവർവിഷൻ ടിവിയുടെ വീട്ടിലെ സഭായോഗത്തിന് പുരസ്‌കാരം

  • Writer: POWERVISION TV
    POWERVISION TV
  • Jan 21, 2023
  • 1 min read

ദൃശ്യ മാധ്യമ രംഗത്ത് മലയാളികൾക്ക് ചാനൽ എന്നത് സ്വപ്നം പോലും കാണുവാൻ കഴിയാതിരുന്ന കാലത്ത് റവ. ഡോ. കെ സി ജോൺ അവർകൾക്ക് ദൈവം നൽകിയ ദർശനം ആണ് പവർവിഷൻ ടി വി ചാനൽ. ഈ ദർശനം അദ്ദേഹം പങ്കുവച്ചപ്പോൾ ദൈവീക ദർശനത്തിന്റെ സാക്ഷാൽക്കാരത്തിന് വേണ്ടി ഒപ്പം കൂടിയ റവ. ഡോ. ആർ. എബ്രഹാം, ഡോ. മാത്യൂസ്‌ ചാക്കോ എന്നിവർ ചേർന്ന് സുവിശേഷ വേലയോട് താത്പര്യം ഉള്ള ചിലരെകൂടെ കൂടെ നിറുത്തി ആരംഭിച്ച ദൈവീക പദ്ധതിയാണ് പവർവിഷൻ ടി വി ചാനൽ. റവ. ഡോ. കെ സി ജോൺ ചെയർമാൻ ആയും റവ. ഡോ. ആർ. എബ്രഹാം, ഡോ. മാത്യൂ ചാക്കോ എന്നിവർ മാനേജിംഗ് ഡയറക്റ്റർമാരായും ഈ ചാനലിന് നേതൃത്വം നൽകുന്നു. നോഹ ദൈവ കല്പന അനുസരിച്ച് പെട്ടകം പണിതപ്പോൾ ജനം കളിയാക്കിയത് പോലെ ഈ വാർത്ത അറിഞ്ഞ സമൂഹം റവ. ഡോ. കെ സി ജോൺ അവർകളെ പരിഹസിക്കുകയും ചവർവിഷൻ എന്ന് ആക്ഷേപിച്ച് സോഷ്യൽ മീഡിയകളും രംഗത്തുണ്ടായിരുന്നു. എന്നാൽ ദൈവീക പദ്ധതിയായ പവർവിഷൻ ചാനൽ അനേകരുടെ രക്ഷക്കായി ലോകം മുഴുവൻ സുവിശേഷവുമായി നിലകൊള്ളുവാൻ ദൈവം സഹായിച്ചു. 'കോവിഡ് 19' എല്ലാ ആരാധനാലയങ്ങളും അടപ്പിച്ചപ്പോൾ വീടുകൾ ആരാധനാലയങ്ങൾ ആക്കി മാറ്റുവാൻ ദൈവം ഉപയോഗിച്ചത് പവർവിഷൻ ടി വി ചാനലിനെയാണ്. പവർവിഷൻ ടി വി യിലൂടെ പവർവിഷൻ മീഡിയാ മിനിസ്ട്രീസ് നടത്തിവരുന്ന വിവിധ ശുശ്രൂഷകളിൽ ഒന്നായ വീട്ടിലെ സഭായോഗം കിടപ്പിലായ രോഗികൾക്കും വാർദ്ധക്യസഹജമായ കാരണങ്ങളാൽ വീടുകളിൽ കഴിയുന്ന മാതാപിതാക്കൾക്ക് വളരെ ആത്മനിറവോടെ സഭായോഗം കൂടുവാൻ ദൈവം അവസരം നൽകി. ജനങ്ങൾ ഏറ്റെടുത്ത ഈ ശുശ്രൂഷക്ക് ഐ. പി. സി. ഗ്ലോബൽ മീഡിയാ അസോസിയേഷൻ നൽകിയ ഈ സ്നേഹോപകാരം സന്തോഷത്തോടെ ഞങ്ങളുടെ പ്രേക്ഷകർക്ക് സമർപ്പിക്കുന്നു. ഐ. പി. സി. ഗ്ലോബൽ മീഡിയാ അസോസിയേഷൻ നൽകുന്ന രണ്ടാമത്തെ പുരസ്ക്കാരമാണ് 2023 ജനുവരി 20 ന് ലഭിച്ചത്. പവർവിഷൻ ടി വി യെ ദൈവീക പദ്ധതിക്കായ്‌ തെരഞ്ഞെടുത്ത സർവ്വ ശക്തനായ ദൈവത്തിന് സകല മാനവും പുകഴ്ചയും അർപ്പിക്കുന്നു. ഒപ്പം പവർവിഷൻ പ്രവർത്തനങ്ങളെ നെഞ്ചിലേറ്റി പ്രാർത്ഥനയിലും കൂട്ടായ്മകളും കാണിക്കുന്ന പ്രേക്ഷകർക്ക് നന്ദി അറിയിക്കുന്നു.

 
 
 

Kommentare


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page