top of page

പവർവിഷൻ ടി വി യുടെ 241 മത് സ്നേഹഭവനം ഉഷാ തമ്പിക്ക്

  • Writer: POWERVISION TV
    POWERVISION TV
  • Dec 30, 2022
  • 1 min read

തിരുവല്ല : പവർവിഷൻ ടി വി യുടെ ചാരിറ്റി പ്രവർത്തനമായ പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ 241 മത് സ്നേഹഭവനം റാന്നി കോളേജ് ജങ്ഷന് സമീപം പഴവങ്ങാടി പഞ്ചായത്തിലെ വാർഡ് 09 ലെ താമസക്കരിയായ ഉഷാ തമ്പിക്ക് വേണ്ടി ഒരുങ്ങി കഴിഞ്ഞു. 2018 ലെ പ്രളയത്തിൽ സ്ഥലവും വീടും വീട്ടു സാധനങ്ങളും നഷ്ടപെട്ട ക്യാൻസർ രോഗിയായ ഉഷാ തമ്പിയും മാതാവും പ്ലാസ്റ്റിക്ക് ഷീറ്റ് മറച്ച് മഴയും നനഞ്ഞു താമസിക്കുന്ന കണ്ണുകളെ നനയിക്കുന്ന കാഴ്ച പവർവിഷൻ ടി വി യിലെ കാണാ കാഴ്ച പ്രോഗ്രാമിലൂടെ കണ്ട പ്രേക്ഷകർ ഒരുക്കിയ കൂട്ടായ്‌മ. 2023 ജനുവരി 02 തിങ്കളാഴ്ച വൈകുന്നേരം 04.00 മണിക്ക് റാന്നി എം എൽ എ അഡ്വ. ശ്രീ. പ്രമോദ് നാരായണൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു. പവർവിഷൻ ടി വി ചെയർമാൻ റവ. ഡോ. കെ സി ജോൺ താക്കോൽ ദാനം നിർവ്വഹിക്കും. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനിതാ അനിൽകുമാർ, വൈസ് പ്രസിഡന്റ് ശ്രീ. ജോൺ എബ്രഹാം എന്നിവർ ആശംസകൾ അറിയിക്കും. ഉഷാ തമ്പിയുടെ സ്വപ്ന ഭവനമായ സ്നേഹഭവനം യാഥാർത്ഥ്യമാക്കിയത് പവർവിഷന്റെ 40 പ്രേക്ഷകർ ചേർന്നാണ്. മുഖ്യ സ്പോൺസർ യു എസ് എ യിൽ നിന്നും സഖറിയ തോമസ് ആണ്.

 
 
 

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page