പവർവിഷൻ യൂത്ത് ക്യാമ്പിന് തുടക്കമായി
- POWERVISION TV
- May 13, 2023
- 1 min read

തിരുവല്ല : പവർവിഷൻ ടി വി യുടെ യൂത്ത് ക്യാമ്പായ എറൈസ് യങ് പ്യൂപ്പിൽ എന്ന
ത്രിദിന ക്യാമ്പിന് ആവേശ കരമായ തുടക്കം. രാവിലെ 08.00 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. അതി രാരാവിലെ 07 മണി മുതൽ വളരെയധികം ആകാംഷയോട് കൂടി പവർവിഷൻ യൂത്ത് ഒത്തു കൂടിയിരുന്നു. രാവിലെ 08.00 മണിക്ക് പാസ്റ്റർ ചാക്കോ സാമിന്റെ പ്രാർത്ഥന യോടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പാസ്റ്റർ ഷാജി എം പോളിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ക്യാമ്പ് പവർവിഷൻ ടി വി ചെയർമാൻ റവ. ഡോ. കെ സി ജോൺ ഉത്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർ ഷാജി എം പോൾ തീം പ്രസന്റേഷൻ നടത്തുകയും ഷാരോൻ വർഗീസ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ആദ്യ സെക്ഷനിൽ ബ്ര. ഷാർലെറ്റ് പി മാത്യുവും പാസ്റ്റർ പ്രിൻസ് തോമസും ക്ലാസുകൾക്ക് നേതൃത്വം നൽകി. ആരംഭ ദിവസം തന്നെ 250ൽ അധികം കുട്ടികൾ പങ്കെടുക്കുന്നു.
Comments