പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും, സംഗീതജ്ഞനുമായ പാസ്റ്റർ ഭക്തവത്സലൻ (74) നിത്യതയിൽ ചേർക്കപ്പെട്ടു.
- POWERVISION TV
- May 16, 2023
- 1 min read
ബാംഗ്ളൂർ:

കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കവേ മെയ് 15 ന് രാത്രിയിൽ ആണ് മരണപ്പെട്ടത്. വൃക്ക സംബന്ധമായ രോഗ ബാധിതനായിരുന്നു.
നീണ്ട 52 വർഷത്തിലധികമായി ക്രൈസ്തവ സംഗീത ലോകത്ത് നിറ സാന്നിദ്ധ്യമായിരുന്ന ഇദ്ദേഹം, അനേകം ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സംഭാവന ചെയ്തിരുന്നു. ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻറെ ദേശീയ സംഗീതവിഭാഗമായ ഹാർട്ട്ബീറ്റ്സിൻറെ ഡയറക്ടറായി ദീർഘ വർഷം പ്രവർത്തിച്ച പാസ്റ്റർ ഭക്തവത്സലൻ, “പാടുവാൻ എനിക്കില്ലിനി ശബ്ദം”, “ആട്ടിടയാ”, “മനസ്സലിവിൻ മഹാദൈവമേ”, “പരിശുദ്ധൻ മഹോന്നത ദേവൻ” “ആരാധ്യനെ”, “മായയാമീലോകം”, എന്നു തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സിൽ ആത്മ ചൈതന്യത്തിൻറെ അലകൾ ഉയർത്തിയ 250 ൽ പരം ഗാനങ്ങൾ രചിച്ച് ഈണം പകർന്നിട്ടുണ്ട്. ഇവയിൽ മിക്കവയും താൻ പിന്നിട്ട വഴികളിലെ ജീവിതാനുഭവങ്ങളിൽ നിന്നും രൂപം കൊണ്ടവയാണ്.
കർണ്ണാടക ചർച്ച് ഓഫ് ഗോഡ് സഭയുടെ ജനറൽ മിനിസ്റ്റർ ആയിരുന്നു.
ഭാര്യ: ബീന.
മക്കൾ : ബിബിൻ, ബിനി, ബെഞ്ചി
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും സർവ്വേശ്വരൻ ആശ്വസിപ്പിക്കട്ടേ. പവർ വിഷൻ കുടുംബം ക്രിസ്തീയ പ്രത്യാശ നേരുന്നു.
See Translation
Comments