തിരുവല്ല : പവർവിഷൻ ടി വി പ്രയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ മുഴു ദിന പ്രാർത്ഥന നാളെ(ആഗസ്റ്റ് 30) രാവിലെ 09.00 മണി മുതൽ രാത്രി 09.00 മണി വരെ കായംകുളം കുറ്റി തെരുവ് ക്രൗൺ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും . പരിശുദ്ധാത്മ പ്രേരണയാൽ എല്ലാ മാസവും വിവിധ സ്ഥലങ്ങളിൽ മുഴുദിന / ഏക ദിന/ മുഴു രാത്രി പ്രാർത്ഥനകൾ പവർവിഷൻ ടി വി പ്രയർബോർഡ് നടത്തി വരികയാണ്. ആയിരങ്ങൾ കടന്നു വന്ന് പങ്കെടുത്തുവരുന്ന ഈ മീറ്റിങ്ങുകൾ ദൈവ ദാസന്മാരുടെ ശുശ്രൂഷയുടെ അനുഗ്രഹത്തിനും ദൈവമക്കളുടെ ആത്മീക അഭിവൃത്തിക്കും സഭകളുടെ വളർച്ചയ്ക്കും കാരണമാകുന്നു. ഓഗസ്റ്റ് 30 ന് നടക്കുന്ന ഈ മീറ്റിങ്ങിൽ പവർവിഷനിലെ ദൈവ ദാസന്മാരെ കൂടാതെ അനുഗ്രഹീത കൃപാവരപ്രാപ്തന്മാരായ ദൈവദാസന്മാരും പങ്കെടുക്കുന്നു. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും.
POWERVISION TV
Commentaires