POWERVISION TV
ബെൻജോ.പി.ജോസിന് യു.പി.എസ്.സി കേന്ദ്ര പോലീസ് പരീക്ഷയിൽ 58ാം റാങ്ക്

കൊച്ചി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( യു.പി.എസ്.സി) സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (CAPF) അസി.കമാൻഡൻ്റ് പരീക്ഷയിൽ പെന്തെക്കൊസ്ത് വിശ്വാസി ബെൻജോ പി. ജോസിന് ഉന്നത വിജയം. അഖിലേന്ത്യാ തലത്തിൽ 58-ാമത്തെ റാങ്കും കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ബെൻജോ അടൂർ ദി പെന്തെക്കൊസ്ത് മിഷൻ സണ്ടേസ്ക്കൂൾ ഹെഡ് മാസ്റ്ററും സംസ്ഥാന കൃഷി വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റുമായ അടൂർ പുളിയുള്ളതറയിൽ ജോസ് ഫിലിപ്പിൻ്റെയും സ്റ്റേറ്റ് ബാങ്ക് മാനേജർ ബെറ്റിയുടെയും മൂത്ത മകനാണ്. അടൂർ സെൻട്രൽ സ്ക്കൂളിൽ നിന്നും പ്ലസ്ടുവിൽ ഫുൾ A+ ഉം ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി.എസ്.സി മാത്റ്റ്സിൽ ഉന്നത ബിരുദവും കരസ്ഥമാക്കിയ ബെൻജോ സിവിൽ സർവീസ് ജോലി ലഭിക്കുവാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കേന്ദ്ര പോലീസ് സേനയുടെ അസി.കമാൻഡൻ്റ് തസ്തികയിൽ പ്രവേശനം ലഭിച്ചത്. സഭയുടെ ആത്‌മീയ കാര്യങ്ങളിലും സൺഡെ സ്ക്കൂളിലും മുൻപന്തിയിലുള്ള ബെൻജോ പ്രസംഗം, പാട്ട് എന്നീ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. സഹോദരൻ അലൻ പി.ജോസ് ജേണലിസം & മാസ്സ് കമ്യൂണിക്കേഷൻ ബിരുദധാരിയാണ്.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........