പാസ്റ്റർ കെ ജി രാജുമോൻ കർത്തൃസന്നിധിയിൽ സംസ്കാര ശുശ്രൂഷ ഒക്ടോബർ 16 തിങ്കളാഴ്ച
- POWERVISION TV
- Oct 13, 2023
- 1 min read

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം നോർത്ത് സെന്ററിലെ ഐപിസി ബഥെൽ മൈലുമൂട് സഭയുടെ ശുശ്രുഷകൻ പാസ്റ്റർ കെ ജി രാജുമോൻ (58) നിത്യതയിൽ പ്രവേശിച്ചു. ദീർഘ വർഷം വിശ്രമമില്ലാതെ കർത്തൃ ശുശ്രൂഷയിൽ ആയിരുന്നു. തിരുവനന്തപുരം നോർത്ത് സെന്ററിലെ വിവിധ സഭകളിൽ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശവസംസ്കാര ശുശ്രുഷകൾ ഒക്ടോബർ 16 തിങ്കളാഴ്ച്ച രാവിലെ ഒൻപത് മണി മുതൽ അരുവിക്കരയിലുള്ള സ്വവസതിയിലെ ശുശ്രുഷകൾക്ക് ശേഷം മലമുകൾ സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ : ലിസി രാജു, മക്കൾ : ജയ്സൺ രാജ്, ജെബ്സൺ കെ രാജു (ഏഷ്യാനെറ്റ് ന്യൂസ്), ജെബ്സി കെ രാജു (കുവൈറ്റ്) മരുമക്കൾ : ലിറ്റോ ജോസഫ് (കുവൈറ്റ്), ഡോ. അഞ്ജിത ദാസ്




Comments