POWERVISION TV
പെന്തെക്കോസ്ത് ഐക്യ കൺവെൻഷനായ 'ഉണർവ്വ് 2K24' ന് തിരുവല്ല പബ്ലിക്ക് സ്റ്റേഡിയം വേദിയാകുന്നു.

തിരുവല്ല : പെന്തെക്കോസ്ത് ഐക്യ കൺവെൻഷനായ 2K24 ന് തിരുവല്ലാ പബ്ലിക്ക് സ്റ്റേഡിയം വേദിയാകുന്നു. 2024 ജനുവരി 07 മുതൽ 14 വരെയാണ് കൺവെൻഷൻ നടക്കുന്നത്. 101 അംഗങ്ങൾ ഉള്ള കൺവെൻഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. രാത്രികളിലും പകലുകളിലുമായി നടക്കുന്ന യോഗങ്ങളിൽ ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള അനുഗ്രഹീതരായ ദൈവ ദാസന്മാർ വചന പ്രഘോഷണം നടത്തും. സംഘടനാ വ്യത്യാസം ഇല്ലാതെ പെന്തെക്കോസ്തു സമൂഹം ഒരുമിക്കുന്ന ഐക്യ കൺവെൻഷനിൽ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി ധാരാളം പേർപങ്കെടുക്കും. കൺവെൻഷന് വേണ്ടി വിപുലമായ ഒരുക്കങ്ങൾ നടന്നുവരുന്നു.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........