SAY NO TO DRUGS.....ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽകരണവും ഒക്ടോബർ 02 ന്
- POWERVISION TV
- Oct 1, 2022
- 1 min read
Updated: Oct 13, 2022

തിരുവല്ല : പവർവിഷൻ ടി വി ലഹരിക്കെതിരെ നടത്തിവരുന്ന ബോധവൽക്കരണ ശുശ്രൂഷയുടെ ഭാഗമായി നാളെ ഒരു ലക്ഷം യുവതി യുവാക്കൾ സത്യ പ്രതിജ്ഞ ചെയ്യും. കേരളത്തിൽ പത്ത് വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ലക്ഷത്തിൽ അധികം പേർ ഒരു വർഷം ലഹരിക്ക് അടിമയാകുന്നു എന്നാണ് നാഷണൽ സർവ്വേ വെളുപ്പെടുത്തിയിട്ടുള്ളത്. ലഹരിക്ക് അടിമകളായ നമ്മുടെ സമൂഹത്തിലെ ജനങ്ങളെ ബോധവൽക്കരിക്കേണ്ട വലിയ ഉത്തരവാദിത്തം ആണ് പവർവിഷൻ ടി വി ഏറ്റെടുത്തിരിക്കുന്നത്. ഒക്ടോബർ 02 ഞായറാഴ്ച വൈകുന്നേരം 04.00 മണിക്ക് വെണ്ണിക്കുളം പവർവിഷൻ ടി വി യുടെ പുതിയ സ്റ്റുഡിയോയിൽ വച്ച് നടക്കുന്ന ജാഗ്രത എന്ന ശുശ്രൂഷയുടെ ഉദ്ഘാടനം ബഹു. എ ഡി ജി പി ശ്രീ മനോജ് എബ്രഹാം നിർവ്വഹിക്കും. കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭാ വിഭാഗങ്ങളിലെ യുവജന നേതാക്കന്മാർ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരുന്നുകൊണ്ട് ഒരു ലക്ഷം പേർ ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്യും. ഈ പ്രത്യേക മീറ്റിങ്ങിൽ സ്റ്റുഡിയോയിൽ വന്ന് പങ്കെടുക്കുവാൻ താൽപ്പര്യം ഉള്ളവർക്ക് അതിനുള്ള അവസരം ഉണ്ടായിരിക്കും

















Comments