കുണ്ടറ: കരീപ്ര അസ്സംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗം നടക്കുന്നു. 2024 ജനുവരി 18, 19, 20 (വ്യാഴം, വെള്ളി, ശനി) തിയതികളിൽ ചൊവള്ളൂർ സ്കൂളിന് അടുത്ത് പുത്തൻപുരയിൽ രാജൻ (കോശി) ൻ്റെ ഭവനാംഗണത്തിൽ വച്ച് സുവിശേഷ യോഗങ്ങൾ നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഏ.ജി കുണ്ടറ സെഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷോജി കോശി ഉത്ഘാടനം നിർവ്വഹിക്കുന്ന യോഗത്തിൽ അനുഗ്രഹീത ദൈവവചനശുശ്രുഷകരായ പാസ്റ്റർ റ്റി. ജെ സാമുവേൽ (എ.ജി മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട്), പാസ്റ്റർ അനിഷ് തോമസ്, പാസ്റ്റർ സജു ചാത്തന്നൂർ എന്നിവർ ദൈവവചനം സംസാരിക്കും. കരീപ്ര ഏ.ജി ചർച്ച് ക്വയർ ഗാനങ്ങൾ ആലപിക്കും.
സഭാ ശുശ്രുഷകൻ പാസ്റ്റർ സന്തോഷ് ജോൺ, ബ്രദർ എം.ജി തോമസ് തുടങ്ങിയവർ നേതൃത്വം നല്കും.
Comments