പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ 244 - മത് സ്നേഹഭവൻ ഇടുക്കി ജില്ലയിൽ. താക്കോൽ ദാനം നവംബർ 01 ശനിയാഴ്ച.
- POWERVISION TV
- Oct 30
- 1 min read

തിരുവല്ല : പവർവിഷൻ ടി വി യുടെ ചാരിറ്റി വിഭാഗമായ പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ 244 - മത് സ്നേഹഭവൻ ഇടുക്കി ജില്ലയിൽ സ്വരാജ്, കോഴിമല, മുരിക്കാട്ടുകുടി യിൽ റോയിച്ചൻ, മോളി ദമ്പതികൾക്ക്. പവർവിഷൻ ടി വി യിലൂടെ സംപ്രേക്ഷണം ചെയ്ത റോയിച്ചൻ, മോളി ദമ്പതികളുടെ കരളലിയിപ്പിക്കുന്ന കാഴ്ചകൾക്ക് പ്രേക്ഷകർ നൽകുന്ന കൈത്താങ്ങൽ ആണ് ഈ ഭവനം. നവംബർ 01 ശനിയാഴ്ച വൈകുന്നേരം 03 മണിക്ക് ഇടുക്കിയുടെ എം പി അഡ്വ. ഡീൻ കുര്യാക്കോസ് താക്കോൽ ദാനം നിർവ്വഹിക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി പി ജോൺ, മുരിക്കാട്ടുകുടി വാർഡ് മെമ്പർ പി വി എവറസ്റ്റ് എന്നിവർ ആശംസകൾ അറിയിക്കും. പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ 244 -മത് സ്നേഹഭവന് കൈത്താങ്ങൽ നൽകിയ എല്ലാ പ്രേക്ഷകർക്കും നന്ദി.



Comments