top of page

നമുക്ക് പ്രാർത്ഥിക്കാം കൊല്ലം ജില്ലയിൽ മൂന്ന് താലൂക്കുകളിൽ നാളെ (ഏപ്രിൽ 02 ബുധനാഴ്ച)

  • Writer: Jaison S Yacob
    Jaison S Yacob
  • Apr 1
  • 1 min read

തിരുവല്ല : പവർവിഷൻ പ്രയർ ടീമിലെ ദൈവ ദാസന്മാർക്ക് ദൈവം നൽകിയ നിയോഗം അനുസരിച്ച് കേരളത്തിലെ 78 താലൂക്കുകളിലും പ്രാർത്ഥനാകൂട്ടായ്മകൾ നടത്തിവരികയാണ്. ഓരോ താലൂക്കുകളിലും കടന്ന് വന്ന് അവിടത്തെ പ്രാർത്ഥനാ സഹകരികളുമായി ചേർന്ന് ആ താലൂക്കിലെ സഭകൾക്കും സഭാ ശുശ്രൂഷകന്മാർക്കും തലമുറകൾക്കും ദേശത്തിനും വേണ്ടി മധ്യസ്ഥ ചെയ്ത് പ്രാർത്ഥിക്കുകയാണ് ചെയ്ത് വരുന്നത്. സ്‌കൂളുകൾ മുതൽ വീടുകൾ വരെ ലഹരിയും കൊലപാതകങ്ങളും ആയി നമ്മുടെ സംസ്ഥാനം വാർത്താ മാധ്യമങ്ങൾ നിറഞ്ഞ് നിൽക്കുമ്പോൾ നമ്മുടെ സംസ്ഥാനത്തിന്റെ വിടുതലിനായി പ്രാർത്ഥിക്കുവാൻ നാം തയ്യാറാകേണ്ടതാണ്. ഏപ്രിൽ 02 ബുധനാഴ്ച കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ രാവിലെ 10 മണി മുതൽ 12.30 വരെ കരിം തോട്ടവ, ഫയർ ലാൻഡ് ചർച്ചിലും, കരുനാഗപ്പള്ളി താലൂക്കിൽ ഉച്ചയ്ക്ക് 02 മണി മുതൽ 04.30 വരെ കരുനാഗപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ടൌൺ ചർച്ചിലും, കൊല്ലം താലൂക്കിൽ വൈകുന്നേരം 06 മണി മുതൽ 08.30 വരെ കൊല്ലം ബാല ഭവനിലും ആണ് പ്രാർത്ഥനാ കൂട്ടായ്മകൾ നടക്കുന്നത്. പ്രാർത്ഥിക്കുവാൻ ആത്മ ദാഹം ഉള്ള എല്ലാവർക്കും ഈ പ്രാർത്ഥനാ കൂട്ടായ്മകളിൽ പങ്കെടുക്കാവുന്നതാണ്.

 
 
 

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2024 Powervision Television Channel

file (1).png
bottom of page