top of page
  • Writer's picturePOWERVISION TV

ബാക്ക് ടു സ്കൂൾ സംസ്ഥാന തല ഉത്ഘാടനം തിരുവനന്തപുരത്ത്










തിരുവല്ല : പവർവിഷൻ ടി വി യുടെ സ്കൂൾ കുട്ടികൾക്കായുള്ള പഠനോപകരണ വിതരണം ജൂൺ 09 ന് തിരുവനന്തപുരം ചെമ്പൂര് ബഥേൽ ആഡിറ്റോറിയത്തിൽ വെച്ചു നടന്നു. ഈ വർഷം കേരളത്തിലെ രണ്ടായിരം സ്കൂൾ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകുന്നത്. സംസ്ഥാന തല ഉത്ഘാടനം ബഹു. പാറശാല എം എൽ എ ശ്രീ. സി കെ ഹരീന്ദ്രൻ നിർവ്വഹിച്ചു. പവർവിഷൻ ചാരിറ്റബിൾ ട്രസ്റ്റ് പതിനെട്ട് വർഷം കൊണ്ട് ചെയ്ത് വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്ലാഘനീയം ആണെന്നും കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് പഠനത്തിന് വേണ്ടി പവർവിഷൻ നൽകിയിരുന്ന ടി വി, മൊബൈൽ ഫോൺ, ടാബ് എന്നിവ കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു എന്നും പവർവിഷൻ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയം ആണെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം. എൽ. എ. അറിയിച്ചു. പാസ്റ്റർ ഷിബു മാത്യു അദ്ധ്യക്ഷത വഹിച്ചു. പവർവിഷൻ സി ഒ ഒ ശ്രീ. ടോണി വർഗീസ് സ്വാഗതം അറിയിക്കുകയും ഓഫീസ് മാനേജർ ശ്രീ. ജയ്സൺ സോളമൻ നന്ദി അറിയിക്കുകയും ചെയ്തു. കാട്ടാക്കട, ചെമ്പൂര് ഭാഗത്തുള്ള അഞ്ഞൂറ്റി എൻപത്തി എട്ട് കുട്ടികൾക്ക് ഇന്ന് പഠനത്തിനുള്ള പ്രോത്സാഹനം നൽകുവാൻ പവർവിഷൻ ടി വി ചാരിറ്റബിൾ ട്രസ്റ്റിന് കഴിഞ്ഞു. മറ്റ് ജില്ലകളിൽ മറ്റ് ദിവസങ്ങളിൽ വിതരണം ചെയ്യുന്നതാണ്.

Comments


bottom of page