ഡാളസ്: പാലക്കാട് നരിമറ്റത്തിൽ പാസ്റ്റർ ജോർജ്ജ് എൻ. ഏബ്രഹാമിൻ്റെ സഹധർമ്മിണി റേച്ചൽ ജോർജ്ജ് (ചിന്നമ്മ -71) ജൂലൈ 24 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പാലക്കാട് ശാലേം ബൈബിൾ സെമിനാരിയുടെ ഡയറക്ടർമാരിൽ ഒരാളായിരുന്നു പരേത. ഡാളസ് ഐ.പി.സി. ഹെബ്രോൻ സഭാംഗമായ കുടുംബം, കഴിഞ്ഞ 28 വർഷമായി പാലക്കാട് പ്രവർത്തിച്ചു വരുന്ന ശാലേം ബൈബിൾ സെമിനാരിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ വ്യാപൃതരാകുവാൻ കേരളത്തിൽ താമസിച്ച് വരികയായിരുന്നു. കേരളത്തിൽ പാലക്കാട് അകത്തേത്തറ IPC ശാലേം സഭാംഗങ്ങളാണ്. കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ച് പെന്തക്കാസ്ത് അനുഭവത്തിലേക്ക് ആഗതനായ നിമിത്തം കഷ്ടതയുടെ തീച്ചുളയിൽ കൂടി കടന്നുപോയ എറണാകുളം ഞാറയ്ക്കൽ എം.എ. ജോസഫ് ( സീയോൻ) - റോസി ദമ്പതികളുടെ ആറു മക്കളിൽ ഒരാൾ ആയിരുന്നു. വിവാഹാനന്തരം ഭർത്താവുമൊത്ത് അട്ടപ്പാടി സെൻ്ററിൽ എഴയ്ക്കാട് ഐ.പി.സി സഭാ സ്ഥാപനത്തിലും, ശുശ്രൂഷയിലും, തുടർന്ന് അമേരിക്കയിൽ ഗ്രേസ് പെന്തക്കോസ്തൽ ചർച്ച് ഡാളസിൻ്റെ ശുശ്രൂഷയിലും പങ്കാളിയായിട്ടുണ്ട്. അമേരിക്കൻ റിപബ്ലിക്കൻ പാർട്ടിയുടെ ടെക്സാസ് സംസ്ഥാന അദ്ധ്യക്ഷനായ ഏബ്രഹാം ജോർജ്ജിൻ്റെ മാതാവാണ് പരേത.
സംസ്കാരം പിന്നീട്.
മക്കൾ: ഏബ്രഹാം ജോർജജ് (റെജി) - ജീന (പ്രിയ)
റോസ്‌ലിൻ ജോൺ - ഡോക്ടർ ജെയ്സൺ ജോൺ.
കൊച്ചുമക്കൾ: സാറ, ഏബൽ, എസ്രാ , ജൂഡ്.
ദുഃഖാർത്തരായ കുടുംബങ്ങൾക്ക് ക്രിസ്തീയ പ്രത്യാശ നേരുന്നു.
Comentarios