
കോട്ടയം : "പുരാതനകാലം കൃഷിയായിരുന്നു അന്ന് കൃഷിയുടെ നല്ല ഫലത്തിനായി മനുഷ്യൻ പ്രകൃതിയിൽ അധികാരമുള്ള ദൈവത്തെ മാത്രം നോക്കി. കാലഘട്ടം മാറി ഡാറ്റായുഗത്തിൽ എത്തി. മനുഷ്യൻ മനുഷ്യനെ മാത്രം ആശ്രയിക്കുന്നതിനാൽ പ്രതിസന്ധികളെ മാത്രം നേരിടുന്ന ഈ കാലഘട്ടങ്ങളിൽ നോക്കേണ്ടത് മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പുകാരനായ യേശുവിനെ മാത്രം" പാക്കിൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ കേരള റീജിയൻ 102 മത് ജനറൽ കൺവൻഷൻ ഉദ്ഘാടന പ്രസംഗത്തിൽ റവ. ജോമോൻ ജോസഫ് പ്രസ്താവിച്ചു. എഡ്യൂക്കേഷൻ ഡയറക്ടർ റവ. ജോസഫ് ടി സാം അദ്ധ്യക്ഷത വഹിച്ചു. ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ സി ബേബിച്ചൻ പ്രാരംഭ ലീഡിങ് ചെയ്തു പാസ്റ്റർ രാജൻ ബാബു സങ്കീർത്തനം വായിച്ച് പ്രാർത്ഥിച്ചു പാസ്റ്റർ കെ എം ജോസ് സ്വാഗത പ്രസംഗം നടത്തി. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിച്ചു. "യേശു വിനെ ശ്രദ്ധിച്ച് നോക്കുക "എന്ന വിഷയത്തിൽ പാസ്റ്റർ എബി എബ്രഹാം പ്രസംഗിച്ചു.
Comments