യുണൈറ്റഡ് പെന്തക്കൊസ്തൽ യൂത്ത് മൂവ്മെന്റിനു (UPYM) പുതിയ നേതൃത്വം
- POWERVISION TV
- 5 hours ago
- 1 min read

എടത്വാ : 25 ൽ പരം വർഷങ്ങളായി എടത്വാ തലവടി പ്രദേശങ്ങളിലുള്ള പെന്തക്കോസ്ത് സഭകളിലെ യുവജനങ്ങളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്തൽ യൂത്ത് മൂവ്മെന്റിന്റെ (UPYM) 2025 - 26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇവാ. ഡെന്നി സാമുവേലിന്റെ അദ്ധ്യക്ഷതയിൽ നവംബർ 2 ന് കോയിൽമുക്ക് ഐ.പി.സി ഹാളിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംഘടനയുടെ നിലവിലെ ഭാരവാഹികളായ ഡയറക്ടർ ബ്രദർ ബിനോ മാത്യു കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തി. സെക്രട്ടറി റിപ്പോർട്ടും ട്രഷറർ 2024 – 25 വർഷത്തെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 2025 – 2026 വർഷത്തെ പുതിയ ഭാരവാഹികളായി ബ്രദർ ജിൻസൺ ഫിലിപ്പോസ് (ഡയറക്ടർ), പാസ്റ്റർ മധു വി എം, പാസ്റ്റർ റോഷി ദേവസ്യാ, ഇവാ. ജോമോൻ എസ്, ബ്രദർ ബിനോ മാത്യു (അസ്സോ.ഡയറക്ടേഴ്സ്), ഇവാ. ഷൈജു എസ് (സെക്രട്ടറി), ബ്രദർ ലിജോ ജോസഫ് (ജോയിന്റ് സെക്രട്ടറി), ബ്രദർ ജയ്മോൻ തോമസ് (ട്രഷറർ), ബ്രദർ രഞ്ജിത്ത് വർഗീസ് മാത്യു, ബ്രദർ റോബിൻ ചെറിയാൻ (പബ്ലിസിറ്റി കൺവീനേഴ്സ്) എന്നിവര തിരഞ്ഞെടുത്തു. സീനിയർ പ്രവർത്തകരായ പാസ്റ്റർ സാലു വർഗീസ്, പാസ്റ്റർ ബിബു ജേക്കബ്, ഇവാ. ഡെന്നി സമൂവേൽ, ബ്രദർ ബിനോയി പി. അലക്സ്, ബ്രദർ സന്തോഷ് ലൂഥർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗമായിരിക്കും.




Comments