കരുതലിൻ കരങ്ങൾ
- POWERVISION TV
- Nov 5
- 1 min read

തൃശ്ശൂർ : ദീർഘകാലങ്ങളായി സുവിശേഷ വേലയിൽ ആത്മാർത്ഥമായി പ്രവർത്തിച്ചുവരുന്ന ദൈവദാസന്മാർക്കും,
ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും "ആശ്വാസഹസ്തം" The Bible Words ഉം Trace ഉം സംയുക്തമായി രംഗത്തേക്ക്. നാല്പത് വർഷത്തിലധികമായി കർത്താവിന്റെ വേലയിൽ നിസ്വാർത്ഥമായി സേവനം ചെയ്തുവരുന്ന, സാമ്പത്തികമായി അത്യന്തം ബുദ്ധിമുട്ടുന്ന മുതിർന്ന ദൈവദാസന്മാരുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനും, മാരകമായ രോഗങ്ങളാൽ വലയുന്ന ദൈവജനങ്ങളുടെ പ്രധാന ചികിത്സകൾക്കും ആശുപത്രി ചെലവുകൾക്കും കൈത്താങ്ങാവുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഈ പദ്ധതിയുടെ ഉദ്ദേശവും നിബന്ധനകളും പൂർണ്ണമായി മനസ്സിലാക്കി, തീർത്തും അർഹതയുള്ള ദൈവദാസന്മാർക്കും രോഗാവസ്ഥയിൽ കഴിയുന്നവർക്കും സഹായം ലഭ്യമാകുവാൻ അപേക്ഷ സമർപ്പിക്കുന്നവർ ശ്രദ്ധയോടെ സമീപിക്കണമെന്നു വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 നവംബർ 15
കൂടുതൽ വിവരങ്ങൾക്കായി ദയവായി ബന്ധപ്പെടുക —
📞 8590949714, 9656552222




Comments