top of page

സൂപ്പർ ബൈബിൾ ക്വിസ് പ്രകാശനം ചെയ്തു

  • Writer: POWERVISION TV
    POWERVISION TV
  • 40 minutes ago
  • 1 min read
ree

തൃശൂർ : മലയാളത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട 'മാസ്റ്റർ ബൈബിൾ ക്വിസി'ൻ്റെ ഗ്രന്ഥകർത്താവ് സജി ഫിലിപ്പ് തിരുവഞ്ചൂർ എഴുതിയ പുതിയ ഗ്രന്ഥം 'സൂപ്പർ ബൈബിൾ ക്വിസി'ൻ്റെ പ്രകാശനം നവം 13 നു ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ ശ്രീ. സി. വി. മാത്യു നിർവഹിച്ചു. ഗുഡ്ന്യൂസ് കർണാടക സ്റ്റേറ്റ് കോഓർഡിനേറ്റർ ചാക്കോ കെ തോമസ് ആദ്യ പ്രതി ഏറ്റുവാങ്ങി. പി.സി. ഡെന്നി പുലിക്കോട്ടിൽ സമർപ്പണ പ്രാർഥന നടത്തി. ഗുഡ്ന്യൂസ് ലൈവ് ഡയറക്ടർ ആശിഷ് മാത്യു സന്നിഹിതനായിരുന്നു. കോട്ടയം ജെഎൽഎൽ പബ്ലിക്കേഷൻസ് ആണു പ്രസാധകർ. പുസ്തക ക്രമത്തിലുള്ള ചോദ്യങ്ങൾക്കു പുറമെ യുക്തിപൂർവം സെക്യുലർ ശൈലിയിലുള്ള ചോദ്യങ്ങളും പുസ്തകത്തിൻ്റെ പ്രത്യേകതയാണ്. 'ഡെമ്മി 1/8 സൈസിൽ 544 പേജുളള പുസ്തകത്തിന് 399 രൂപയാണു വില. കോപ്പികൾക്ക് 9447599020 എന്ന വാട്സ് ആപ്പ് നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page