പതിനെട്ടാമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഇന്ന് മുതൽ
- POWERVISION TV
- Oct 13, 2023
- 1 min read

മാഞ്ചസ്റ്റർ : മഹനീയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനെട്ടാമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 13 മുതൽ 15 വരെ നടത്തപ്പെടുന്നു, റവ. ഡോക്ടർ കോശി വൈദ്യൻ മുഖ്യ പ്രഭാഷകൻ ആയിരിക്കും. ഒക്ടോബർ 13 ന് ആരംഭിക്കുന്ന മീറ്റിങ്ങ് ചർച്ച് ഓഫ് ഗോഡ് യുകെ & ഇ യു ഓവർസിയർ പാസ്റ്റർ ജോ കുര്യൻ ഉത്ഘാടനം ചെയ്യും. മഹനീയം ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു ചെറിയാൻ മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകും. മഹനീയം ചർച്ച് കൊയറിനൊപ്പം, പാസ്റ്റർ ലോർഡ്‌സൺ ആൻ്റണി സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും, 13 വെള്ളി വൈകുന്നേരം 6 മുതൽ 8.30 വരെയും, 14 ശനി രാവിലെ 10 മുതൽ 1മണി വരെയും, 2 മണി മുതൽ 5.30 വരെയും, വൈകുന്നേരം 5.30 മുതൽ 8.30 വരെയും മീറ്റിങ്ങുകൾ ഉണ്ടായിരിക്കും, സിസ്റ്റർ ബിജി സിസിൽ ചീരൻ 14 ശനി 2 മുതൽ 5.30 നടക്കുന്ന മീറ്റിങ്ങിൽ ദൈവവചനത്തിൽ നിന്നും സംസാരിക്കും. 15 ഞായർ സംയുക്ത സഭായോഗത്തോടുകൂടി മീറ്റിങ്ങ് അവസാനിക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു ചെറിയാനൊപ്പം , പാസ്റ്റർ സോളമൻ ജോൺ (മാഞ്ചസ്റ്റർ), പാസ്റ്റർ റിജോയ് സ്റ്റീഫൻ (ടെൽഫോർഡ്), പാസ്റ്റർ അജീഷ് മാത്യു (ബേൺലി),പാസ്റ്റർ ഫെബിൻ കുരിയാക്കോസ് (ലഡ്‌ലോ), ഇവാ. പ്രിൻസ് പി വർഗീസ് (കീത്തലി), പാസ്റ്റർ ബ്ലുബിൻ ജോൺ (ഷൂസ്ബറി), ബ്രദർ അലൻ (പ്രെസ്റ്റൻ) എന്നിവർ മൂന്ന് ദിവസം നടക്കുന്ന മീറ്റിങ്ങുകൾക്ക് നേത്രത്വം നൽകുന്നു.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.
Comments