ശാരോൻഫെല്ലോഷിപ് ചർച്ച് യു കെ & ഐർലൻഡ് റീജിയൻ പത്തൊൻപതാമത് നാഷണൽ കോൺഫറൻസ് മഞ്ചെസ്റ്റർ ഓൾദാമിൽ
- POWERVISION TV
- Mar 5
- 1 min read

മഞ്ചെസ്റ്റർ :-ഓൾദം ക്രിസ്ത്യൻ അസംബ്ലിയുടെ സഹകരണത്തോടെ 2025 മാർച്ച് 7,8,9 തീയതികളിൽ ശാരോൻ ഫെല്ലോഷിപ് ചർച്ച് യു കെ & ഐർലൻഡ് റീജിയൻ പത്തൊൻപതാമത് നാഷണൽ കോൺഫറൻസ് ഓൾദാമിൽ നടത്തപെടുന്നു.
ഗ്രേറ്റ് അക്കാദമി ആഷ്ടൺ (സ്കൂൾ ), അണ്ടർ ലൈൻ,
OL6 8RF. ശാരോൻ ഫെലോഷിപ്പ് ചച്ച് യു കെ & ഐർലൻഡ് പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി പാപച്ചൻ പ്രാർത്ഥിച്ചു ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ
Pr. അനീഷ് തോമസ് (കേരള )ദൈവവചനത്തിൽ നിന്നുള്ള ശക്തമായ സന്ദേശങ്ങൾ നൽകും.
യോഗത്തിന്റെ തീം “ക്രിസ്തുവിൽ തികഞ്ഞവരാകുക” എന്നതാണ്.
മാർച്ച് 7 വൈകിട്ട് 6 മണി മുതൽ 9 മണി വരെയാണ് മീറ്റിംഗ്, തുടർന്ന്
മാർച്ച് 8 ന് രാവിലെ 9 മണിക്ക് പൊതു യോഗവും ഉച്ചയ്ക്ക് 2 മണിക്ക് സണ്ടെസ്കൂൾ സി.ഇ. എം സംയുക്ത സമ്മേളനത്തിൽ ഡോ. ലിജോ ഇ സാമുവൽ ശ്രിശ്രൂഷിക്കും. ഉച്ച കഴിഞ്ഞ് 4 മുതൽ 5 വരെ ശാരോൻ വനിതാ സമാജത്തിന്റെ മീറ്റിംഗ് നടക്കും. സിസ്റ്റർ. ഷൈനി തോമസ് യു കെ നേത്യത്വം നൽകും. വൈകിട്ട് സമാപന സമ്മേളനം 6 മണിക്ക് ആരംഭിക്കും 9 മണിക്ക് അവസാനിക്കുന്നതാണെന്ന് സെക്രട്ടറി പാസ്റ്റർ പ്രയ്‌സ് വർഗീസ് അറിയിച്ചു
Pr. സിബിൻ കുര്യനും Pr.അജിത് ജോർജിന്റെയും നേതൃത്വത്തിൽ
ശാരോൻ നാഷണൽ ക്വയർ ഗാന ശിശ്രുഷക്ക് നേതൃത്വം നൽകും പാസ്റ്റർ സുനൂപ് മാത്യു, ബ്രദർ. ബാബു സീമോൻ ലോക്കൽ കോർഡിനേറ്റേഴ്സായും പ്രവർത്തിക്കുന്നു.
ഈ യോഗങ്ങൾ പ്രശസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നോടൊപ്പം പവർവിഷൻ ചാനലിന്റെ യുട്യൂബിൽ കൺവൻഷൻ ലൈവ് ആയി കാണാവുന്നതാണ്,വിവിധ ഇടങ്ങളിൽ നിന്ന് വരുന്നവർക്ക് വേണ്ട താമസത്തിനുള്ള ക്രമീകരണങൾ ചെയ്തിട്ടുണ്ട് എന്ന് പബ്ലിസിറ്റി കൺവീനർ ലിജു വേങ്ങൽ അറിയിച്ചു (07810066953)




Comments