
കാട്ടാക്കട : ഐ പി സി ശാലേം പ്ലാംമ്പഴഞ്ഞി സഭയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 12 ഞായർ മുതൽ ഡിസംബർ 02 ശനിയാഴ്ച വരെ നടക്കും. ദിവസവും രാവിലെ 10.30 മുതൽ 01 മണി വരെയും വൈകുന്നേരം 06.30 മുതൽ 08.30 വരെയും ആണ് ഉപവാസ പ്രാർത്ഥന. വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് വേണ്ടിയും സമയം ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റർമാരായ ബിജു മാത്യു, വി പി ഫിലിപ്പ്, സാബു ആര്യപള്ളിൽ, ജോബി റ്റി അലക്‌സ്, എം കെ സ്കറിയ, എബ്രഹാം വർഗീസ്, റെഞ്ചി ജോൺ, എസ് സ്റ്റാൻലി, അനീഷ്കുമാർ, ബൈജു മാലക്കര, രാഹുൽ, ബിജു മുളവന എന്നിവർ ദൈവ വചനശുശ്രൂഷകൾ നിർവ്വഹിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ എൻ വിജയകുമാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.
Opmerkingen