21 ദിവസത്തെ ഉപവാസപ്രാർത്ഥന ഇന്നു മുതൽ ഡിസംബർ 31 വരെ
- POWERVISION TV
- Dec 11, 2023
- 1 min read

തിരുവല്ല : പവർവിഷൻ മീഡിയാ മിനിസ്‌ട്രീസിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഡിസംബർ 11 മുതൽ 31 വരെ വെണ്ണിക്കുളം പവർവിഷൻ ടി വി സ്റ്റുഡിയോയിൽ വെച്ചു നടക്കും. രാവിലെ 10 മുതൽ 12.30 വരെയും വൈകുന്നേരം 06.30 മുതൽ 08.30 വരെയും ആണ് ശുശ്രൂഷകൾ നടക്കുന്നത്. പവർവിഷൻ മീഡിയാ മിനിസ്ട്രിയിലെ ശുശ്രൂഷകന്മാരും കൃപാവര പ്രാപ്തന്മാരായ മറ്റ് ദൈവ ദാസന്മാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കടന്ന് വന്ന് ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ താത്പര്യം ഉള്ളവർക്ക് അതിനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കും.
Comments