പവർവിഷൻ മീഡിയാ മിനിസ്ട്രീസ് നടത്തപ്പെടുന്ന 21 ദിവസത്തെ ഉപവാസപ്രാർത്ഥന മാർച്ച് 11 തിങ്കൾ മുതൽ 31 ഞായർ വരെ
- POWERVISION TV
- Mar 8, 2024
- 1 min read

തിരുവല്ല : പവർവിഷൻ മീഡിയാ മിനിസ്ട്രീസ് നടത്തപ്പെടുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥന മാർച്ച് 11 മുതൽ 31 വരെ വെണ്ണിക്കുളം പവർവിഷൻ ടി വി യുടെ സ്റ്റുഡിയോയിൽ നടക്കും. രാവിലെ 10 മണി മുതൽ 01 മണി വരെയും വൈകുന്നേരം 06.30 മുതൽ രാത്രി 08.30 വരെയും നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ റവ. ഡോ. കെ സി ജോൺ, വി റ്റി എബ്രഹാം, കെ സി തോമസ്, രാജു പൂവക്കാല, ബാബു ചെറിയാൻ, കെ സി ശാമുവേൽ, തോമസ് ഫിലിപ്പ്, പ്രിൻസ് തോമസ്, ഷാജി എം പോൾ, പി സി ചെറിയാൻ, അജി എം പോൾ, സാം മാത്യു, ജെയിംസ് ചാക്കോ, ചാക്കോ സാം, വിജയകുമാർ, തോമസ് മാത്യു, ജിബിൻ പൂവക്കാല, ഡോ. ഇടി ചെറിയാൻ നൈനാൻ, വി റ്റി അലക്‌സാണ്ടർ, റെജി തോമസ്, തോമസ് ഫിലിപ്പ്, ഫെയ്ത്ത് ബ്ലെസ്സൻ, അനിയൻ വർഗീസ്, സജി കാനം, പി കെ ഷൈൻ, സി എക്‌സ് ബിജു, കെ പി വർഗീസ്, ബൈജു മാലക്കര, രാജേഷ് ഏലപ്പാറ, ഷിബു മാത്യു, ഷിബു വർഗീസ്, വി പി ഫിലിപ്പ്, ജോയി ഫിലിപ്പ് എന്നിവർ ദൈവ വചന സന്ദേശങ്ങൾ നൽകും. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 02 മണി മുതൽ മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഈ യോഗങ്ങൾക്ക് കടന്ന് വന്ന് പങ്കെടുക്കാവുന്നതാണ്.
Comentarios