റാന്നി : ന്യൂ ഇന്ത്യ ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 21 - മത് റാന്നി കൺവെൻഷൻ നവംബർ 18 തിങ്കളാഴ്ച മുതൽ 24 ഞായറാഴ്ച വരെ പള്ളിഭാഗം സഭാ ഹാളിൽ വെച് നടക്കപ്പെടും. പാസ്റ്റർമാരായ റവ. ആർ എബ്രഹാം, റ്റി എം കുരുവിള, ബിജു തമ്പി, ബോബൻ തോമസ്, ബ്രദർ സുരേഷ് ബാബു, ജസ്റ്റിൻ മോസസ്, എൻ. പീറ്റർ, അനീഷ് ഏലപ്പാറ, അനീഷ് കൊല്ലം, അനീഷ് തോമസ്, ഷിബു മാത്യു, പി ജെ ശാമുവേൽ, സ്റ്റീഫൻ ജേക്കബ്, പ്രിൻസ് തോമസ്, സിസ്റ്റർ ജോയിസ് എബ്രഹാം എന്നിവർ ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിക്കും. റാന്നി റീജണൽ പാസ്റ്റർ ജോർജ് തോമസ് കൺവെൻഷൻ ഉത്ഘാടനം ചെയ്യും. ഇവാ. ഇന്മാനുവേൽ കെ ബി, പാസ്റ്റർ ഷൈജു ദേവദാസ്, പാസ്റ്റർ ജോമെറ്റ് ജോൺസൻ എന്നിവർ നേതൃത്വം നൽകുന്ന റീജണൽ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. എല്ലാ ദിവസങ്ങളിലും രാവിലെ 10.30 മുതൽ 01 മണി വരെ പകൽ യോഗങ്ങളും വൈകുന്നേരം 05.30 മുതൽ 09 മണി വരെ പൊതു യോഗങ്ങളും 24 ഞായറാഴ്ച രാവിലെ 08.30 മുതൽ 01 മണി വരെ സംയുക്ത സഭായോഗവും നടക്കും.
പവർവിഷൻ ടി വി യുടെ യൂട്യൂബ് ചനലിലൂടെയും, ഫേസ് ബുക്ക് പേജിലൂടെയും തത്സമയം കാണാവുന്നതാണ്.
Comments