24 മണിക്കൂർ മദ്ധ്യസ്ഥ പ്രാർത്ഥനാ നാളെ (20.10.2023)
- POWERVISION TV
- Oct 19, 2023
- 1 min read

തിരുവല്ല : പവർവിഷൻ പ്രയർടീമിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 07 മണിമുതൽ ശനിയാഴ്ച രാവിലെ 07 മണി വരെ ഇരുപത്തി നാല് മണിക്കൂർ മദ്ധ്യസ്ഥ പ്രാർത്ഥന വെണ്ണിക്കുളം പവർവിഷൻ ടി വി സ്റ്റുഡിയോയിൽ നടക്കുന്നു. മൂന്ന് മണിക്കൂറുകൾ വീതമുള്ള എട്ട് സെക്ഷനുകളായി ആണ് ക്രമീകരിച്ചിരിക്കുന്നത്. പകലിന്റെ പത്രണ്ട് മണിക്കൂറും രാത്രിയുടെ നാല് യാമങ്ങളും ചേർത്ത് വെച് ഇടവേളകളില്ലാതെ ദൈവത്തിന്റെ തിരു സാന്നിധാനത്തിൽ പ്രാർത്ഥനക്കായി ഒരുങ്ങുന്നു. പവർവിഷനിലെ ശുശ്രൂഷകന്മാരെ കൂടാതെ കൃപാവര പ്രാപ്തരായ നിരവധി ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. പവർവിഷൻ ക്വയർ ശ്രുതി മധുര ഗാനങ്ങൾ ആലപിക്കുന്നു. ലോക രാജ്യങ്ങളുടെ സമാധാനത്തിനായി പ്രാർത്ഥനയിൽ നമുക്ക് ഒരുമിക്കാം. ഈ ശുശ്രൂഷയിൽ പവർവിഷൻ സ്റ്റുഡിയോയിൽ വന്ന് പങ്കെടുക്കാവുന്നതാണ്. കടന്ന് വരുവാൻ കഴിയാത്തവർക്ക് പവർവിഷന്റെ വിവിധ മാധ്യമങ്ങളിലൂടെ ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments