
തിരുവനന്തപുരം : 45-മത് ഐ പി സി നെയ്യാറ്റിൻകര സെന്റർ കൺവെൻഷൻ ഫെബ്രുവരി 05 ബുധനാഴ്ച മുതൽ 09 ഞായറാഴ്ച വരെ ഐ പി സി ശാലേം പ്ലാംബഴഞ്ഞി സഭാ ഗ്രൗണ്ടിൽ വെച്ച് നടക്കും. ദിവസവും വൈകുന്നേരം 06 മണി മുതൽ 09 മണി വരെയാണ് കൺവെൻഷൻ. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ ജോസഫ് ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, രാജു ആനിക്കാട്, പ്രിൻസ് തോമസ്, സാം മാത്യു, തോമസ് ഫിലിപ്പ് വെണ്മണി എന്നിവർ ദൈവ വചനം പങ്കുവെക്കും. വ്യാഴം രാവിലെ 10 മണി മുതൽ 01 മണി വരെ സോദരി സമാജം. ശനിയാഴ്ച രാവിലെ 09 മണി മുതൽ ഉച്ചയ്ക്ക് 01 മണി വരെ മാസയോഗം. ശനിയാഴ്ച ഉച്ചയ്ക്ക് 02 മണി മുതൽ 05 മണി വരെ സണ്ടേസ്കൂൾ, പി വൈ. പി. എ. സംയുക്ത വാർഷികം. ഞായറാഴ്‌ച രാവിലെ 09 മണി മുതൽ ഉച്ചയ്ക്ക് 01 മണി വരെ സംയുക്ത സഭായോഗത്തോട് കൂടി സമാപനം.
Comments