71-മത് കല്ലിയൂർ ജനറൽ കൺവെൻഷൻ ജനുവരി 08 മുതൽ 14 വരെ
- POWERVISION TV
- Dec 12, 2023
- 1 min read

സൗത്ത് ഇന്ത്യാ അപ്പൊസ്തോലിക്ക് ചർച്ച് ഓഫ് ഗോഡ് 71-മത് ജനറൽ കൺവെൻഷൻ ജനുവരി 08 മുതൽ 14 വരെ കല്ലിയൂർ ബഥേൽ ഗ്രൗണ്ടിൽ നടക്കും. പ്രസിഡന്റ് പാസ്റ്റർ റ്റി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ സി കെ നെഹമ്യാ, കെ ജെ തോമസ്, പി സി ചെറിയാൻ, വർഗ്ഗീസ് ഏബ്രഹാം, ടിനു ജോർജ്ജ്, ജയ്സ് പാണ്ടനാട്, കെ എ എബ്രഹാം എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സിബി തങ്കച്ചൻ, ജ്യോതിഷ് എബ്രഹാം എന്നിവർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ബുധനാഴ്ച മുതൽ പകൽ യോഗങ്ങൾ ഉണ്ടായിരിക്കും.
留言