top of page

ഏ.ജി.ആറ്റിങ്ങൽ സെക്ഷൻ കൺവെൻഷനും പൊതുസഭാരാധനയും

  • Writer: Jaison S Yacob
    Jaison S Yacob
  • May 6, 2024
  • 1 min read

Updated: May 7, 2024

കഴക്കൂട്ടം : അസംബ്ലി സ് ഓഫ് ഗോഡ് ആറ്റിങ്ങൽ സെക്ഷൻ കൺവെൻഷനും പൊതുസഭാരാധനയും മെയ് 9 മുതൽ 12 വരെ ആറാട്ടുവഴി ജംഗ്ഷന് സമീപം നടക്കും. സെക്ഷൻ പ്രസ് ബിറ്റർ ബി. ജയകുമാരൻ നായർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.ജെ. തോമസ്, പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ , പാസ്റ്റർ ടി.ജെ. സാമുവൽ എന്നിവർ ദൈവവചനം സംസാരിക്കും.

മെയ് 10 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഡബ്ല്യൂ എം സി സമ്മേളനം നടക്കും സിസ്റ്റർ ജോളി ജയകുമാരൻ അധ്യക്ഷത വഹിക്കും ഡോ. രമ്യ , പാസ്റ്റർ പി.കെ. യേശുദാസ് എന്നിവർ ദൈവവചനം സംസാരിക്കും. രണ്ട് മണി മുതൽ പാസ്സേഴ്സ് ആൻഡ് ഫാമിലി മീറ്റിംഗ് നടക്കും ഡോ. സന്തോഷ് ജോൺ ദൈവ വചനം ശുശ്രൂഷിക്കും. മേയ് 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ സൺഡേ സ്കൂൾ വാർഷിക സമ്മേളനം നടക്കും. പാസ്റ്റർ പി.കെ. യേശുദാസ് മുഖ്യ സന്ദേശം നൽകും . രണ്ടു മണി മുതൽ സി.എ. വാർഷിക സമ്മേളനം നടക്കും. ഷാജൻ ജോൺ ഇടയ്ക്കാട് സന്ദേശം നൽകും.

മെയ് 12-നു രാവിലെ 9 മണി മുതൽ പൊതുസഭാരാധന നടക്കും. ഏ.ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവൽ മുഖ്യ സന്ദേശം നൽകും. പാസ്റ്റർ സാം റോബി ൻസൺ നേതൃത്വത്തിൽ ഏ.ജി.ആറ്റിങ്ങൽ സെക്ഷൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും.

Comments


VALUE VISION BROADCASTING PVT LTD

Copyright @2025 Powervision Television Channel

powervision ott
bottom of page