top of page

S F C പത്തനംതിട്ട - പുനലൂർ റീജിയൻ കൺവൻഷൻ നാളെ മുതൽ ഞായറാഴ്ച വരെ പത്തനംതിട്ട മൈലപ്ര സാംസ് ഓഡിറ്റോറിയത്തിൽ ദിവസവും രാത്രി 6 മുതൽ 9 വരെ

  • Writer: POWERVISION TV
    POWERVISION TV
  • Apr 3, 2024
  • 1 min read

പത്തനംതിട്ട:ശാരോൻ ഫെലോഷിപ് ചർച്ച് പത്തനംതിട്ട - പുനലൂർ റീജിയൻ കൺവൻഷൻ 2024 ഏപ്രിൽ 4 വ്യാഴം മുതൽ 7 ഞായർ വരെ പത്തനംതിട്ട മൈലപ്ര സാംസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. റീജിയൻ പാസ്റ്റർ തോമസ് യോഹന്നാൻ ഉത്ഘാടനം ചെയ്യും.തുടർന്നുള്ള കൺവൻഷൻ യോഗങ്ങളിൽ പാസ്റ്റർ എബ്രഹാം ജോസഫ്(S F C നാഷണൽ പ്രസിഡൻ്റ്),പാസ്റ്റർ വി ജെ തോമസ്(S F C ജനറൽ സെക്രട്ടറി),പാസ്റ്റർ ജോസ് ജോസഫ്(S F C സെക്രട്ടറി),പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ,പാസ്റ്റർ അലക്സ് മോൻ റ്റി,പാസ്റ്റർ സജോ തോണികുഴി എന്നിവർ പ്രഭാഷണം നടത്തും.ക്രിസ്ത്യൻ മെലഡീസ് കൊല്ലം സംഗീത ശുശ്രൂഷ നിർവഹിക്കും. കൺവൻഷനോട് അനുബന്ധിച്ച് 7-ാം തീയതി ഞായറാഴ്ച പകൽ 9 മണി മുതൽ 1 മണി വരെ ശാരോൻ ഫെലോഷിപ് ചർച്ച് പത്തനംതിട്ട സെൻ്റർ സംയുക്ത സഭായോഗവും നടത്തപ്പെടും.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page