റ്റി.പി.എം കാരയ്ക്കൽ: സുവിശേഷ പ്രസംഗം ഏപ്രിൽ 7, 8 തീയതികളിൽ
- Jaison S Yacob
- Apr 5, 2024
- 1 min read
Updated: Apr 6, 2024

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ കാരയ്ക്കൽ സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഏപ്രിൽ 7, 8 തീയതികളിൽ പെരിങ്ങര - ചാത്തങ്കേരി റോഡിൽ വാഴയിൽ കോമ്പൗണ്ടിൽ നടക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും തിങ്കളാഴ്ച രാവിലെ 9.30 ന് പ്രത്യേക പ്രാർത്ഥനയും നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Comments