കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട്ട് കൗൺസിൽ സിൽവർ ജൂബിലി സമ്മേളനവും ബൈബിൾ കൺവെൻഷനും കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്റർ (സ്വപ്‍ന നഗരി) യിൽ ജനുവരി 04 മുതൽ 07 വരെ നടക്കും. റവ. ഡോ. വി റ്റി എബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. റവ. എബ്രഹാം തോമസ്, റവ. ഷിബു തോമസ്, റവ. ജോൺസൺ വർഗീസ്, റവ. മോനിസ് ജോർജ്, ഡോ. ഡ്യൂക്ക് ജയരാജ്, റവ. ജോ തോമസ്, ബിൻസു ജോൺ, സ്റ്റാർല ലൂക്ക് എന്നിവർ ദൈവവചനം പ്രസംഗിക്കും. ഡോ. ബ്ലെസ്സൻ മേമനയും എ ജി ക്വയറും സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. കൂടാതെ യുവജന സമ്മേളനം, WMC സമ്മേളനം, സണ്ടേസ്കൂൾ സമ്മേളനം, കുടുംബ സംഗമം, സുവിശേഷ വിളംബര റാലി എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
POWERVISION TV
Commentaires