കോഴിക്കോട് : എ ജി മലബാർ ഡിസ്ട്രിക്ട് ജനറൽ കൺവെൻഷനും സിൽവർ ജൂബിലി ആഘോഷവും ജനുവരി 4 മുതൽ 7 വരെ കോഴിക്കോട് സ്വപ്ന നഗരി കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. സിൽവർ ജൂബിലി വിളംബര റാലി, യുവജന സമ്മേളനം,കുടുംബ സംഗമം, WMC സമ്മേളനം, സണ്ടേസ്കൂൾ സമ്മേളനം, സിൽവർ ജൂബിലി സമ്മേളനം, പൊതു സഭായോഗം എന്നിവ ഉണ്ടായിരിക്കും.
ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ വി റ്റി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചു.
ജനറൽ കൺവീനർ പാസ്റ്റർ അനീഷ് എം ഐപ്പ്, പബ്ലിസിറ്റി കൺവീനർ പാസ്റ്റർമാരായ റിജു ജോബ്, പി റ്റി തോമസ് ഫുഡ് പാസ്റ്റർമാരായ പ്രകാശ് സ്റ്റീഫൻ, ശോഭൻ രാജ്, താമസം പാസ്റ്റർമാരായ വി കെ ജെയിംസ്, സജി എൻ പി, തിരുവത്താഴം പാസ്റ്റർമാരായ ജെ സെൽവരാജ്, മനോജ് എൽ യേശുദാസ്, സണ്ണി മാത്യൂ, വോളണ്ടിയേഴ്‌സ് പാസ്റ്റർമാരായ ഇ വി ജോൺ, ഡേവിഡ് ജോൺ, റോയി പീറ്റർ ഡേവിഡ് പ്രാർത്ഥന പാസ്റ്റർമാരായ ഇ എം മാത്യു, ഈപ്പൻ വി ചാക്കോ, ഇ വി പീലിക്കുഞ്, ഓഡിറ്റോറിയം & സ്റ്റേജ് പാസ്റ്റർമാരായ ഷിജു, കെ വി മത്തായി, പി ഡി സാമുവേൽ ട്രാൻസ്പോർട്ട് പാസ്റ്റർമാരായ ബിൻസ് ഗബ്രിയേൽ, ശശി ജോസഫ്, തോമസ് എം.സി എന്നിവരെ വിവിധ കൺവീനർമായി തെരഞ്ഞെടുക്കുകയുണ്ടായി.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ വാട്ട്‌സ് ആപ്പ് വഴി ലഭിക്കുവാൻ
Comments