top of page

എ ജി മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവെൻഷൻ ജനുവരി 29 മുതൽ പറന്തലിൽ

  • Writer: POWERVISION TV
    POWERVISION TV
  • Sep 7, 2023
  • 1 min read

ഷാജൻ ജോൺ ഇടയ്ക്കാട്, ജോൺസൻ ജോയി (മീഡിയാ കൺവീനേഴ്‌സ്)


അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവെൻഷൻ 2024 ജനുവരി 29 മുതൽ ഫെബ്രുവരി 04 വരെ പറന്തൽ എ ജി കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും. 29 തിങ്കളാഴ്ച വൈകിട്ട് 05.30 ന് ആരംഭിക്കുന്ന പ്രാരംഭ യോഗത്തിൽ സഭാ സൂപ്രണ്ട്‌ പാസ്റ്റർ റ്റി ജെ സാമുവേൽ കൺവെൻഷൻ ഉത്ഘാടനം ചെയ്യും. സാധാരണ ചൊവ്വാഴ്ച ആരംഭിച്ചിരുന്ന കൺവെൻഷൻ ഈ വർഷം തിങ്കളാഴ്ച ആരംഭിക്കും എന്ന പ്രത്യേകതയുണ്ട്.

പാസ്റ്റേഴ്‌സ് കോൺഫറൻസ്, മിഷൻ സമ്മേളനങ്ങൾ, വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ വാർഷിക യോഗങ്ങൾ, സണ്ടേസ്കൂൾ സമ്മേളനം, സി എ വാർഷികയോഗം, പൊതുസമ്മേളനങ്ങൾ, സംയുക്ത ആരാധനയും കർത്തൃമേശ തുടങ്ങിയവ വിവിധ ദിവസങ്ങളിൽ നടക്കും.


തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ആയിരത്തി അഞ്ഞൂറോളം സഭകളാണ് അസംബ്ലീസ് ഓഫ് ഗോഡിനുള്ളത്. ഈ സഭകളിൽ നിന്നുള്ള പാസ്റ്റർമാരും വിശ്വാസികളും യോഗങ്ങളിൽ സംബന്ധിക്കും. ഞായറാഴ്ച എല്ലാ സഭകളും ചേർന്നുള്ള ആരാധനയും കർത്തൃമേശയും ഉണ്ടായിരിക്കും.


മലയാളം ഡിസ്ട്രിക്ടിലെ സഭകളിൽ നിന്നും വിവിധരാജ്യങ്ങളിൽ കുടിയേറിയിട്ടുള്ള വിശ്വാസികളും ഈ യോഗങ്ങളിൽ സംബന്ധിക്കും. സഭാ പ്രസ്ബിറ്ററി കൂടി കൺവെൻഷൻ നടത്തിപ്പിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. സഭയുടെ സൂപ്രണ്ട് പാസ്റ്റർ റ്റി ജെ സാമുവേൽ ചെയർമാനും സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് ജനറൽ കൺവീനറുമാണ്. സഭാ ഭാരവാഹികളായ ഡോ. ഐസക്ക് വി മാത്യു, പാസ്റ്റർമാരായ പി കെ ജോസ്, പി ബേബി എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.


ജനറൽ കൺവെൻഷൻ ദിവസങ്ങളിൽ പ്രാദേശിക സഭകൾ മറ്റു യോഗങ്ങൾ ക്രമീകരിക്കാതെ പൂർണ്ണമായും ജനറൽ കൺവെൻഷനിൽ സംബന്ധിക്കുവാൻ ശ്രദ്ധിക്കണമെന്നു സംഘാടകർ അറിയിച്ചിട്ടുണ്ട്.



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ വാട്ട്‌സ് ആപ്പ് വഴി ലഭിക്കുവാൻ



Comentarios


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page