top of page
Writer's picturePOWERVISION TV

അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖല കൺവെൻഷൻ ഒക്ടോബർ 5 മുതൽ 8 വരെ


കാട്ടാക്കട: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലകൺവെൻഷൻ 2023 ഒക്ടോബർ 5 മുതൽ 8 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. റവ.റ്റി. ജെ. ശാമുവേൽ, റവ. പി. കെ. ജോസ്, റവ. രവി മണി ബാംഗ്ലൂർ, പാസ്റ്റർ പി. സി. ചെറിയാൻ റാന്നി, ഡോ. നന്നു കെ, പാസ്റ്റർ സാബു കുമാർ, പാസ്റ്റർ ജിനു മാത്യു യു. കെ. എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും. പവർ കോൺഫറൻസിൽ പാസ്റ്റർ സ്റ്റീഫൻ ജാർഖണ്ഡ് ശുശ്രൂഷിക്കും.

ദക്ഷിണ മേഖല ഡയറക്ടർ റവ. പി. കെ യേശുദാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

എ.ജി ദക്ഷിണ മേഖല ക്വയർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. മറ്റു പ്രസിദ്ധ ഗായകരും ഗാനങ്ങൾ ആലപിക്കും. രാത്രി യോഗങ്ങൾ വൈകുന്നേരം 5.30 മുതൽ 9 വരെയാണ്.വെള്ളി, ശനി ദിവസങ്ങളിൽ ശുശ്രൂഷക സെമിനാർ രാവിലെ 9 മണിക്ക് ആരംഭിക്കും. സഭയുടെ പുത്രിക ഘടകങ്ങളായ WMC, CA, സണ്ടേസ്കൂൾ എന്നിവയുടെ വാർഷികസമ്മേളനവും ശബ്ദം ദ്വൈമാസികയുടെ പ്രത്യേക സമ്മേളനവും നടക്കും. ക്രിസ്തീയ ശുശ്രൂഷയിൽ 40 വർഷം പൂർത്തിയാക്കിയ പാസ്റ്റർമാരെ ആദരിക്കും. എട്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ പൊതുസഭാ യോഗം. കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിന് മേഖല ഡയറക്ടർ റവ. പി. കെ. യേശുദാസ് ജനറൽ കൺവീനറും പാസ്റ്റർ ബൈജു എസ്. പനയ്ക്കോട് സെക്രട്ടറിയായും വിവിധ സബ് കമ്മറ്റികൾ പ്രവർത്തിക്കുന്നു. രക്ഷാധികാരികൾ - റവ. പി. കെ. ജോസ്, റവ. എൻ. ക്രിസ്തുദാസ്, റവ. യാഹ്ദത്തമണി, റവ. റ്റി. ജെ. രാജൻ കൺവീനർമാർ - പാസ്റ്റർ സാബു കുമാർ, പാസ്റ്റർ റോബർട്ട് കിംഗ്സ്റ്റൻ, പാസ്റ്റർ ഡി. ജോൺലി, ബ്രദർ സന്തോഷ് കുമാർ പേയാട്പ്രോഗ്രാം കോർഡിനേറ്റേഴ്സ്- പാസ്റ്റർ ഷിബു എസ്. ദാസ്, പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ, പാസ്റ്റർ സാബു ടി. സാം. സബ്കമ്മറ്റി കൺവീനർമാർ - പാസ്റ്റർ ബിജു ദാനം (പബ്ലിസിറ്റി), പാസ്റ്റർ കുമാർദാസ് ഡി. (പ്രയർ), പാസ്റ്റർ ചാൾസ് ഗുണശീലൻ & പാസ്റ്റർ പി. ഡി. ഡേവിഡ് (ഫിനാൻസ്), പാസ്റ്റർ മോഹൻദാസ് (മീഡിയ), ബ്രദർ ജോൺസ് കടുക്കാമൂട് (ഫുഡ്), പാസ്റ്റർ വി. വി. ജോൺ (അക്കോമൊഡേഷൻ), പാസ്റ്റർ ആർ. വി. ജോയ് (ലൈറ്റ് & സൗണ്ട്സ്), പാസ്റ്റർ റോബിൻസൺ (സ്റ്റേജ്), പാസ്റ്റർ ബി. സി. ചന്ദ്രൻ (വോളന്റിയേഴ്സ്), പാസ്റ്റർ കെ. എസ്. സുരേഷ് (അഷേഴ്സ്), പാസ്റ്റർ ആർ. സനൽകുമാർ (മ്യൂസിക്), ബ്രദർ ബാബു ജോയ് റ്റി. (മെഡിക്കൽ), പാസ്റ്റർ ഫ്രാൻസിസ് (ട്രാൻസ്പോർട്ടേഷൻ), പാസ്റ്റർ എ. സത്യരാജ് (കർത്തൃമേശ), പാസ്റ്റർ എ. ബോവസ് (വിജിലൻസ്)


വിവരങ്ങൾക്ക്:

റവ. പി. കെ. യേശുദാസ് 9895306711,

പാസ്റ്റർ ബിജു ദാനം 9037667948,

പാസ്റ്റർ ബൈജു എസ്. പനയ്ക്കോട് 9745725498



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........

Comments


bottom of page