അസംബ്ലീസ് ഓഫ് ഗോഡ്, ബാംഗ്ലൂർ വെസ്റ്റ് 1, യൂത്ത് ഡിപ്പാർട്മെന്റും,ബാംഗ്ലൂർ മൗണ്ട്കാർമേൽ നഴ്സിംഗ് കോളേജും സംയുക്തമായി ഒരുക്കുന്ന ഏകദിന റിട്രീറ്റ്
- Jaison S Yacob
- Aug 12
- 1 min read

ബാംഗ്ലൂർ : സുംനഹള്ളി ലെപ്രസി സെൻ്ററിൽ വെച്ച് ഓഗസ്റ്റ് 15 വൈകുന്നേരം 3 മണി മുതൽ 7 മണി വരെ ഏകദിന റിട്രീറ്റ് പ്രോഗ്രാം നടത്തപ്പെടുന്നു. ലെപ്രസി സെന്ററിലെ അന്തേവാസികളോടൊപ്പം ദൈവ സ്നേഹം അവരുമായി പങ്കു വയ്ക്കുവാൻ ഒരു ദിനം. ബാംഗ്ലൂർ വെസ്റ്റ് - 1 രാജാജിനഗർ സെക്ഷൻ പ്രൈസ്ബിറ്റർ റവ. പാസ്റ്റർ. ബിനു ജെ മാത്യു നേതൃത്വം നൽകുന്ന 60-ഓളം സഭകളിൽ നിന്നും ഏകദേശം 300 യുവജനങ്ങൾ സമ്മേളിക്കുന്നു .
സെക്ഷൻ യുവജന വിഭാഗം പ്രസിഡൻ്റ് റവ. പാസ്റ്റർ. ബിനു ജി വിൽസൺ, പാസ്റ്റർ പി.ആർ. രജീദ് എന്നിവർ പ്രോഗ്രാം കോഡിനേറ്റ് ചെയ്യുന്നു. സുംനഹള്ളി ലെപ്രസി സെൻ്റർ പ്രസിഡൻ്റ് റവ. ഫാദർ. ജോർജ് കണ്ണംതാനം, റെവ. ഫാദർ. ടോമി, തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു .
വാർത്ത: ജോൺസൺ ആലപ്പുഴ




Comments