പ്രണയദിനമായ ഫെബ്രുവരി 14ന് ജീവനെ നൽകിയ അഗാപ്പെ സ്നേഹത്തിന്റെ പാട്ടും, സന്ദേശവും, പാവ നാടക അവതരണവുമായി പി വൈ പി എ കോട്ടയം നോർത്ത് സെന്റർ
- POWERVISION TV
- Feb 13, 2024
- 1 min read

കോട്ടയം : ഫെബ്രുവരി 14 രാവിലെ 10 ന് സെന്റർ പി വൈ പി എ പ്രസിഡന്റ് പാ. ജോമോൻ ജേക്കബിന്റെ അധ്യക്ഷതയിൽ സെന്റർ ശുശ്രൂഷകൻ പാ. ഫിലിപ്പ് കുര്യാക്കോസ് സ്നേഹ സന്ദേശ റാലി ഉദ്ഘാടനം ചെയ്യും. പാ. ഷിജു ആന്റണി സന്ദേശം നൽകും. മദ്യം ലഹരി എന്നിവയുടെ വിപത്തിനെതിരായി ഹാഗിയോസ് ടീം അടൂർ പാവനാടകം അവതരിപ്പിക്കും. കോട്ടയം പട്ടണത്തിലെ ചുങ്കം മുതൽ മണർകാട് കവല വരെയാണ് സന്ദേശ റാലി കടന്നുപോകുന്നത്. പി വൈ പി എ സെക്രട്ടറി ഡോ.ഫെയ്ത് ജെയിംസ്, ട്രഷറർ ഫിന്നി മാത്യു, വൈസ് പ്രസിഡണ്ട് മാരായ പാ.സജി മോഹൻ, ബ്രദർ ഫെയ്ത്മോൻ ജെ,ജോയിൻ സെക്രട്ടറിമാരായ ബ്രദർ ജയ്സൺ ജോസ്, ലവി കുര്യാക്കോസ്, പബ്ലിസിറ്റി കൺവീനർ ബ്രദർ ഫിന്നി ബേബി എന്നിവർ അടങ്ങുന്ന സമിതി പ്രവർത്തനത്തിന് നേതൃത്വം നൽകും.
Commenti