top of page

സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ എ.ജി കർണാടക - ഗോവ 66-ാമത് കോൺഫറൻസ് സമാപിച്ചു.

  • Writer: Jaison S Yacob
    Jaison S Yacob
  • Apr 25, 2024
  • 1 min read

ബെംഗളുരു: സംഘർഷഭരിതമായ കാലഘട്ടത്തിൽ ക്രിസ്തുവിൻ്റെ ജീവിതശൈലി സ്വീകരിച്ച് ഏവരും മുന്നേറണമെന്ന് സി.ഡി.എസ്.ഐ.എ.ജി സൂപ്രണ്ട് റവ.പോൾ തങ്കയ്യ പ്രസ്താവിച്ചു. സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് കർണാടക - ഗോവ 66-ാമത് വാർഷിക സമ്മേളനത്തിൻ്റെ സമാപന ദിന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.ജി.എഫ് റോബർട്സൺപെട്ട് കാൽവരി എ.ജി.ചർച്ച് ഹാളിൽ നടന്ന സമ്മേളനത്തിൽ എ.ജി.എൻ.ഐ മിഷൻ ഡയറക്ടർ റവ.സോളമൻ കിങും പ്രസംഗിച്ചു. സമ്മേളനത്തിൽ 1100-ലധികം പാസ്റ്റർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു. കർണാടകയിൽ പുതിയതായി 216 എ.ജി.സഭകളും 85 കുഴൽക്കിണറുകളും നിർമ്മിച്ചതായി സെക്രട്ടറി വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത 822 പാസ്റ്റർമാർ പുതിയതായി ഇനിയും സഭകൾ ആരംഭിക്കുവാൻ തങ്ങളുടെ സഭകളിൽ നിന്ന് ഒരാളെ പരിശീലനത്തിനായി അയയ്ക്കുവാൻ ഒരുക്കമാണന്ന് സമ്മേളനത്തിൽ അറിയിച്ചു. കർണാടകയിലെ കെ.ജി.എഫ് - ൽ ആദ്യമായി നടന്ന സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ എ.ജി കോൺഫറൻസിൽ സൂപ്രണ്ട് റവ.പോൾ തങ്കയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടിവ് അംഗങ്ങളായ റവ.റ്റി.ജെ ബെന്നി (അസിസ്റ്റൻറ് സൂപ്രണ്ടന്റ്), റവ. വൈ.ക്വിൻ്റലിൻ വാട്ട് (സെക്രട്ടറി), റവ.കെ.വി.മാത്യൂ (ട്രഷറർ), റവ.ദാനിയേൽ കൊട്ടി (കമ്മിറ്റി അംഗം) റവ.ജസ്റ്റിൻ ജോൺ ( ജനറൽ പ്രസ് ബിറ്റർ) എന്നിവർ മുഖ്യ നേതൃത്വം നൽകി.


댓글


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page