top of page

2-ാം മത് അകലക്കുന്നം കൺവെൻഷൻ " നവംബർ 27 മുതൽ

  • Writer: POWERVISION TV
    POWERVISION TV
  • Oct 3
  • 1 min read
ree

കോട്ടയം : ഐ പി സി അകലക്കുന്നം സെന്ററിന്റെ നേതൃത്വത്തിൽ കോട്ടയം അയർക്കുന്നം ലയൺസ്‌ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് ' 2-ാം മത് അകലക്കുന്നം കൺവെൻഷൻ " നവംബർ 27 വ്യാഴം മുതൽ 30 ഞായർ വരെ നടത്തപ്പെടുന്നു . എല്ലാ ദിവസങ്ങളിലും വൈകുന്നേരം 05.30 മുതൽ രാത്രി 09 മണി വരെയാണ് യോഗങ്ങൾ. ഈ യോഗങ്ങളുടെ ഉത്ഘാടന ശുശ്രൂഷ ഐ പി സി അകലക്കുന്നം സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ കെ അച്ചൻകുഞ്ഞ് വ്യാഴാഴ്ച വൈകുന്നേരം നിർവ്വഹിക്കും. പാസ്റ്റർമാരായ രാജു ആനിക്കാട് ( ഐ പി സി കേരള സ്റ്റേറ്റ് ജോ: സെക്രട്ടറി ) , കെ ജെ തോമസ് കുമിളി , അജി ഐസക് അടൂർ , സുനിൽ ചാക്കോ തലയോലപ്പറമ്പ് , അനീഷ് ചെങ്ങന്നൂർ എന്നിവരാണ് ഈ ദിവസങ്ങളിൽ ദൈവവചനം പങ്കുവെക്കുന്നത്. നവംബർ 28 വെള്ളിയാഴ്ച

രാവിലെ ഉപവാസ പ്രാർത്ഥനയും ഉച്ചക്ക് ശേഷം സോദരി സമാജം വാർഷികവും, നവംബർ 29 ശനിയാഴ്ച രാവിലെ മാസയോഗവും ഉച്ചക്ക് ശേഷം ഇവാഞ്ചലിസം ബോർഡ് വാർഷികവും , നവംബർ 30 ഞായറാഴ്ച രാവിലെ സംയുക്ത ആരാധനയും ഉച്ചക്ക് ശേഷം സൺഡേസ്‌കൂൾ- പി.വൈ.പി.എ സംയുക്ത വാർഷികവും ഉണ്ടായിരിക്കുന്നതാണ് . പാസ്റ്റർ പ്രസാദ് നയിക്കുന്ന ഡേവിഡ്‌സ് ഹാർപ്സ് വെണ്ണിക്കുളം ഈ ആത്മീയ ദിനങ്ങൾക്ക് സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കുന്നത്. ഐ പി സി അകലക്കുന്നം ഏരിയ മിനിസ്റ്റർ പാസ്റ്റർ കെ കെ അച്ചൻകുഞ്ഞ് ഈ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

Comments


VALUE VISION BROADCASTING PVT LTD - Signature.jpg

Copyright @2025 Powervision Television Channel

file (1).png
bottom of page