ഡാളസ്: ഹെയ്ത്തിയിൽ സുവിശേഷ വിരോധികൾ അമേരിക്കൻ മിഷണറി ദമ്പതികളെ നിറയൊഴിച്ചു കൊന്നു. അമേരിക്കൻ സംസ്ഥാനമായ മിസ്സോറി സ്റ്റേറ്റ് ഹൗസ് പ്രതിനിധി ബെൻ ബേക്കറിൻ്റെ മകൾ നാറ്റലി ലോയ്ഡും (21), ഭർത്താവ് ഡേവി ലോയിഡും (23) ആണ് കൊല്ലപ്പെട്ടതെന്ന് റപ്രസെൻ്റേറ്റീവ് ബേക്കർ തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റിൽ സ്ഥിരീകരിച്ചു. ഇവരോടൊപ്പം മിഷൻസ് ഇൻ ഹെയ്റ്റി ഇൻകോർപറേറ്റഡ് എന്ന മിഷണറി സംഘടനയുടെ ഡയറക്ടർ 45 കാരനായ ജൂഡ് മോണ്ടിസ് എന്ന വ്യക്തിയും കൊല്ലപ്പെട്ടതായാണ് വിവരം.
വടക്കൻ പോർട്ട്-ഓ-പ്രിൻസിലെ ലിസോണിലെ കമ്മ്യൂണിറ്റിയിൽ മെയ് 23 വൈകുന്നേരമാണ് ആക്രമണമുണ്ടായതെന്ന് ഹെയ്തിയൻ പോലീസ് യൂണിയൻ മേധാവി മാധ്യമങ്ങളോട് പറഞ്ഞു. പ്രാദേശിക സഭയിൽ ഒരു യുവജന മീറ്റിംഗിന് പങ്കെടുത്തു മടങ്ങുമ്പോൾ മൂന്ന് പിക്കപ്പ് ട്രക്കുകളിലായി സംഘമായി എത്തിയ അക്രമിസംഘം മൂവരേയും വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു എന്നും പിന്നീട് ഇവർക്ക് നേരെ നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മരണപ്പെട്ട ദമ്പതികൾ ജൂണിൽ തങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കാനിരുന്നതാണ്. ഡേവി ലോയിഡിൻ്റെ മാതാപിതാക്കൾ വർഷങ്ങളായി ഹെയ്തിയിൽ മിഷണറിമാരാണ്. മെയ് 24 വെള്ളിയാഴ്ച ഉച്ചയോടെ, ഡേവിയുടെയും നതാലി ലോയിഡിൻ്റെയും മൃതദേഹങ്ങൾ സുരക്ഷിതമായി യുഎസ് എംബസിയിലേക്ക് കൊണ്ടുപോയതായി ബെൻ ബേക്കർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
Comentários