തിരുവല്ല : പവർവിഷൻ മീഡിയാ മിനിസ്ട്രീസ് എല്ലാ മാസങ്ങളിലും അവസാന ശനിയാഴ്ചകളിൽ നടത്തിവരുന്ന അത്യുന്നതന്റെ മറവിൽ എന്ന ശുശ്രൂഷ നാളെ രാവിലെ 06 മണി മുതൽ വൈകുന്നേരം 06 മണി വരെ വെണ്ണിക്കുളം പവർവിഷൻ ടി വി സ്റ്റുഡിയോ കോംപ്ലെക്സിൽ നടക്കും. പവർവിഷനിലെ ശുശ്രൂഷകരെ കൂടാതെ കൃപാവര പ്രാപ്തരായ മറ്റ് ദൈവദാസന്മാരും ശുശ്രൂഷിക്കുന്നു. പവർവിഷൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പവർവിഷൻ പ്രയർ ടീമിന്റെ നേതൃത്വത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥനകൾ വിവിധ സെക്ഷനുകളായി നടക്കും. പവർവിഷൻ ടി വി സ്റ്റുഡിയോയിൽ കടന്ന് വന്ന് പങ്കെടുക്കുന്നതിനുള്ള അവസരമുണ്ട്.
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments