അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പ് ഉണ്ട്. (സദൃ. 26:25)
അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത് അല്ലെങ്കിൽ അവൾ ഇമ്പമായി സംസാരിക്കുമ്പോൾ അവളെ വിശ്വസിക്കരുത്. അവന്റെ / അവളുടെ ഹൃദയത്തിൽ ഏഴു വെറുപ്പ് ഉണ്ട്. ഉല്പത്തി നാലാം അദ്ധ്യായത്തിൽ ഒരു ചേട്ടനും അനുജനും ഭൂമിയിലെ ആദ്യത്തെ സഹോദരന്മാരാണെന്ന് തിരുവചനത്തിൽ നിന്നും മനസ്സിലാക്കുന്നത്. ഈ സഹോദരന്മാർ ഒരുമിച്ച് പള്ളിയിൽ പോയി. രണ്ട് പേരും ആരാധന നടത്തി. അതിൽ ഹാബേൽ എന്ന സഹോദരന്റെ ആരാധന ദൈവത്തിന് ഒത്തിരി സന്തോഷം ആയി. ദൈവത്തിന് ഇഷ്ടമായി എന്ന് അവിടെ തന്നെ ദൈവം വെളിപ്പെടുത്തി. ദൈവം ആഗ്രഹിച്ചത് പോലുള്ള ആരാധന ഹാബേൽ നടത്തി അതുകൊണ്ട് ദൈവത്തിന് ഇഷ്ടമായി. ഇത് കേട്ട കയ്യീന് ദേഷ്യം വന്നു. ദേഷ്യം വന്നിട്ട് അവൻ അത് ഉള്ളിൽ ഒതുക്കി. ഉല്പത്തി 4:6, അവന് കോപം ഉണ്ടായി അവന്റെ മുഖം വാടി. അങ്ങനെയാണ് സന്തോഷം ഉണ്ടെങ്കിൽ മുഖത്ത് അറിയാം. കോപം ഉണ്ടായാൽ മുഖത്ത് അറിയാം. വിഷമം ഉണ്ടായാൽ മുഖത്ത് അറിയാം. അവന് കോപം ഉണ്ടായി അവന്റെ മുഖം വാടി. മുഖം നിങ്ങളുടെ കയ്യിൽ അല്ല. എന്റെ മുഖം എനിക്ക് കണത്തില്ല, നിങ്ങൾക്ക് കാണാം. ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ മുഖത്ത് നിന്ന് നിങ്ങളുടെ ഉള്ള് മറ്റുള്ളവർക്ക് കാണുവാൻ കഴിയും. ചിലർ വെറുതെ അഭിനയിക്കും. കോപം ഉണ്ടായി മുഖം വാടി. ദൈവം ചോദിച്ചു എന്താ മുഖം വാടുന്നത്. നീ നല്ലനിലയിൽ ദൈവത്തെ ആരാധിക്കുകയാണെങ്കിൽ കുഴപ്പം ഇല്ലല്ലോ. പക്ഷെ നീ ഒരു കാര്യം ശ്രദ്ധിക്കണം പിശാച് നിന്നെ ചതിക്കരുത്. കോപിച്ചാൽ പിശാച് പ്രവർത്തിക്കും. അതുകൊണ്ട് എത്രയും പെട്ടന്ന് ഈ കോപത്തിന് ഒരു പരിഹാരം ഉണ്ടാക്കണം. വാക്യം എട്ട് കയ്യീൻ തന്റെ അനുജനായ ഹാബേലിനോട് നാം പോകാം സ്വന്തം അനുജനെ വളരെ സ്നേഹത്തോടെ വിളിക്കുകയാണ് വയലിലേക്ക് പോകാം. കയ്യിന്റെ മനസ്സിൽ ചതിയുണ്ട്. അവിടെ ചെന്നിട്ട് അവനോട് കയർത്തിട്ട് അവനെ കൊന്നു. കൊല്ലാൻ വേണ്ടി കൊണ്ട് പോയതാണ്. വായിച്ച വാക്യത്തിൽ അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്. അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പ് ഉണ്ട്. വർത്തമാനത്താൽ നമ്മൾ വശീകരിക്കപ്പെടുന്നവരാണ്. ഇതെല്ലാം മുന്നമേ വചനത്തിൽ പറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് ഇന്നലെ പറഞ്ഞു ചതിക്കപെടരുത് എന്ന് ഇന്ന് ആവർത്തിച്ചുപറയുന്നു അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്. നമ്മൾ ആളുകളെ പൂർണ്ണമായി വിശ്വസിക്കുന്നതിന് മുമ്പ് പൂർണ്ണമായി ദൈവത്തിൽ ആശ്രയിക്കണം എന്നാണ് ഇതിനർത്ഥം. ദൈവം അനുഗ്രഹിക്കട്ടെ..
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, ന്യൂസ് എന്നിവ നേരിട്ട് ലഭിക്കുന്നത് താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.
コメント