സഹോദര പ്രീതി നിലനില്ക്കട്ടെ. അഥിതി സൽക്കാരം മറക്കരുത്. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ. (എബ്രായർ 13:1,2)
വളരെ സമ്പത്തുണ്ടെങ്കിലും വലിയ സൈനീക ബലമുള്ളവനും വളരെ കരുത്തനായ ഒരു വ്യക്തിയാണെങ്കിലും അബ്രഹാം വളരെ സൗമ്യതയുള്ളവനും താഴ്മയുള്ളവനും മറ്റുള്ളവരെ ബഹുമാനിക്കുന്നവനും ആയിരുന്നു.
ആരാണീ ചിലർ? ഏതാണീ ദൂതന്മാർ? എന്താണ് സൽക്കാരം?
അനന്തരം യഹോവ അബ്രഹാമിന് മമ്റായുടെ തോപ്പിൽ വെച്ചു പ്രത്യക്ഷനായി. വെയിലുറച്ചപ്പോൾ അവൻ കൂടാരവാതിക്കൽ ഇരിക്കുകയായിരുന്നു. തണുപ്പ് നാടാണ്. വെയിൽ ഉറച്ചാലെ പുറത്തേക്ക് ഇറങ്ങിയിരിക്കാൻ കഴിയുകയുള്ളൂ. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്ന് പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നത് കണ്ടു; പക്ഷെ പിന്നത്തെതിൽ അത് ദൂതന്മാരാണെന്ന് മനസ്സിലായി. കാരണം ഒടുവിലേക്ക് വരുമ്പോൾ നിന്റെ ഭാര്യ സാറാ എവിടെ എന്ന് ചോദിച്ചതിന് കൂടാരത്തിൽ ഉണ്ട് എന്ന് അവൻ പറഞ്ഞു. ഒരാണ്ട് കഴിഞ്ഞിട്ട് ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകൻ ഉണ്ടാകും എന്ന് അവൻ പറഞ്ഞു. സാറാ കൂടാരവാതിക്കൽ അവന്റെ പിൻ വശത്ത് കേട്ട് കൊണ്ട് നിന്നു. ഇത് കേട്ടപ്പോൾ ആണ് ഇത് കളിയല്ല എന്ന് മനസ്സിലായത്. നിലം വരെ കുനിഞ്ഞ് നമസ്ക്കരിച്ചതും അതി ഗംഭീരമായ ബീഫ് കറിയും അപ്പവും ഫ്രഷ് ആയി ഉണ്ടാക്കി കൊടുത്തതും വെറുതെ ആയില്ല എന്ന് ഇപ്പോൾ മനസ്സിലായി. ഒരു ലക്ഷം ബീഫ് കറി ഉണ്ടാക്കിയാലും ഒരു പത്തു ലക്ഷം ആടിനെ കൊന്നാലും സ്വന്തം രക്തത്തിൽ നിന്നും ഒരു കുഞ്ഞിനെ ലഭിക്കുമോ? ദത്തെടുക്കുന്നതിനോട് ഞാൻ യോജിപ്പുള്ള ആളാണ്. ഒരു പാവം കുഞ്ഞിനൊരു നന്മ വരട്ടെ. പക്ഷെ നിയമ തടസങ്ങളുണ്ട്. അവനവന്റെ ഭാര്യയിൽ നിന്ന് രക്തത്തിൽ നിന്ന് ഒരു സന്തതി ജനിക്കുന്നത് എത്രയോ ആനന്ദം. എന്റെ ജീവിതത്തിൽ ഇപ്പോൾ പഴയതല്ല ഇപ്പോൾ ഏറ്റവും സന്തോഷമുള്ള നിമിഷം എന്റെ മക്കളുടെ കുഞ്ഞുങ്ങളുടെ ശബ്ദം കേൾക്കുമ്പോഴാണ്. മൂന്ന് കൊച്ചുമക്കൾ, ഒരാൾ ദുബൈയിൽ നിന്ന് വിളിക്കും. ഒരാൾ ബെൽഫാസിയിൽ നിന്ന് വിളിക്കും. ഒരാൾ ക്യാനഡയിൽ നിന്ന് വിളിക്കും. വിവിധ സമയങ്ങളിലാണ്. ആ ശബ്ദമാണ് സന്തോഷം തരുന്നത്. ഒരു കുഞ്ഞിനെ ലഭ്യമാക്കാനുള്ള കഴിവ് നമുക്കില്ല. പണം കൊടുത്താൽ കിട്ടത്തില്ല. അപ്പോഴാണ് മനസ്സിലായത് ഇത് പുരുഷനല്ല ഇത് ദൂതനാണ്. ദൈവത്തിന്റെ സാന്നിധ്യമായി പ്രതിനിധികളാണ് വന്നിരിക്കുന്നത്. പെട്ടെന്ന് അവർ ഞെട്ടിപ്പോയി. സാറാ കൂടാരവാതിക്കൽ അവന്റെ പിൻ വശത്ത് ഇത് കേട്ട് കൊണ്ട് നിന്നു. എന്നാൽ അബ്രഹാമും സാറയും വയസ്സുചെന്ന് വൃദ്ധരായി. സ്ത്രീകൾക്കുള്ള പതിവ് സാറായ്ക്ക് നിന്നുപോയിരുന്നു. ഒരു പ്രായം കഴിയുമ്പോൾ മക്കൾ ഉണ്ടാകാനുള്ള സാധ്യത എന്നേക്കുമായി നഷ്ടപ്പെടും. ആ പ്രായം സാറായ്ക്ക് കഴിഞ്ഞു. ഉല്പത്തി 18:12 ആകയാൽ സാറാ ഉള്ളുകൊണ്ട് ചിരിച്ചു: വൃദ്ധയായിരിക്കുന്ന എനിക്ക് സുഖ ഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു. അസാദ്ധ്യം. യഹോവ അബ്രഹാമിനോട് വൃദ്ധയായ ഞാൻ പ്രസവിക്കുമോ എന്നത് വാസ്തവമോ എന്ന് പറഞ്ഞു സാറാ ചിരിച്ചതെന്ത്? യഹോവയാൽ കഴിയാത്ത വല്ല കാര്യവുമുണ്ടോ? അപ്പോൾ ദൈവ ദൂതനെ സൽക്കാരിച്ചത് വെറുതെയായില്ല. അതേ ദൈവത്തിന്റെ സ്നേഹിതനാകുവാൻ ആഗ്രഹിക്കുന്നെങ്കിൽ ദൈവത്തിന്റെ സ്വഭാവത്തോട് അനുരൂപപ്പെടാൻ ശ്രമിക്കുക. അറിയാതെ ദൂതന്മാരെ സൽക്കരിച്ചു. ദൂതൻ ആണെന്ന് അറിഞ്ഞിട്ടല്ല. ഇത് പ്രത്യേകം ശ്രദ്ധിക്കണം. ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ…
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
Comments