top of page
  • Writer's picturePOWERVISION TV

യേശുവിൽ ഒരു സ്നേഹിതനെ കണ്ടെത്താം...04.11.2023 വചനപ്രഭാതം 1515


അങ്ങനെ ആ പുരുഷന്മാർ അവിടെ നിന്നു തിരിഞ്ഞു സൊദോമിലേക്ക് പോയി. അബ്രഹാമോ യഹോവയുടെ സന്നിധിയിൽ തന്നെ നിന്നു. അബ്രഹാം അടുത്തു ചെന്നു പറഞ്ഞത്: ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?   (ഉല്പത്തി 18:22,23)


മൂന്ന് കാര്യങ്ങൾ ഒരു ദൈവപൈതലിന് പഠിക്കാനുണ്ട്. ദൈവ വിശ്വാസം അല്പമെങ്കിലും ഉള്ളവർക്ക് ലളിതമായി ഗ്രഹിക്കാവുന്ന മൂന്ന് സത്യം 1. ദൈവസന്നിധിയിൽ നിൽക്കുന്ന അബ്രഹാം, 2. അടുത്ത് ചെല്ലുന്ന അബ്രഹാം, 3. പറയുന്ന അബ്രഹാം. അബ്രഹാം ദൈവസന്നിധിയിൽ നിന്നു അതിന്റെ അർത്ഥം എന്താ എന്ന് അറിയാമോ.  ആ ദൂതനെ (ദൈവ സാന്നിധ്യം വഹിച്ചു കൊണ്ടുവന്ന ആ പ്രതിനിധിയെ) പിടിച്ചു നിർത്തി. പോകുവാൻ ഒക്കുകയില്ല. നിക്കണം. പിടിച്ചു നിർത്തിയിട്ട് പറഞ്ഞു. അപ്പോൾ ദൈവ സന്നിധിയിൽ നില്ക്കാനും ദൈവത്തെ പിടിച്ചു നിർത്താനും സ്നേഹിതനെ കഴിയൂ. പ്രസംഗികർക്ക് കഴിയുകയില്ല. പക്ഷെ പ്രാർത്ഥനാ മനുഷ്യർക്ക് കഴിയും. പ്രസംഗികർക്ക് കണക്ഷൻ പബ്ലിക്കിനോടല്ലേ. പ്രസംഗകൻ ജനത്തോടാണ് സംസാരിക്കുന്നത്. എന്നാൽ പ്രാർത്ഥിക്കുന്നവൻ ദൈവത്തോടാണ് സംസാരിക്കുന്നത്. പ്രസംഗകൻ മനുഷ്യരെയാണ് നോക്കുന്നത്. പ്രാർത്ഥിക്കുന്നവൻ ദൈവത്തെയാണ് നോക്കുന്നത്. അബ്രഹാം നിന്നു ദൈവത്തെ നിറുത്തി ഞാൻ ഉത്തമ ബോധ്യത്തോടെ പറയുന്നു. ദൈവത്തെ പിടിച്ച് നിറുത്തിയ ചിലർ ഈ ബൈബിളിൽ ഉണ്ട്. അതിൽ ഒരാളാണ് അബ്രഹാം. മറ്റൊരാളാണ് മോശ. മറ്റൊരാളാണ് യാക്കോബ് ദൈവത്തോടൊപ്പം നിൽക്കാൻ അടുത്ത് ചെല്ലാൻ വർത്താനം പറയാൻ സ്നേഹിതനാണെങ്കിലെ പറ്റൂ. നിങ്ങൾക്കൊക്കെ അങ്ങനെ അടുപ്പമുള്ള സ്നേഹിതരുണ്ടല്ലോ, ഇല്ലേ. പറഞ്ഞാൽ അപ്പോൾ ഓടിവരുന്ന സ്നേഹിതരില്ലേ, എനിക്കുണ്ട്. ഒത്തിരിപ്പേരില്ല. ജസ്റ്റ് ഒരു മിസ്സ് കോൾ അടിച്ചാൽ അപ്പോൾ വരുന്ന സ്നേഹിതരുണ്ട്. അബ്രഹാം ദൈവത്തിന്റെ സ്നേഹിതൻ. അബ്രഹാം ദൈവസന്നിധിയിൽ അങ്ങ് നിന്നു. അപ്പോൾ ദൈവത്തിന് പോകുവാൻ കഴിയത്തില്ല. ദൈവം നിന്നു. ദൈവത്തെ പിടിച്ചു നിറുത്തി. എൻ്റെ ദൈവമേ അങ്ങനെയൊരു ഭാഗ്യം അങ്ങനെയൊരു അനുഭവം ഞങ്ങൾക്ക് എല്ലാവർക്കും തരണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. വർഷങ്ങളായി വചനപ്രഭാതത്തിന്റെ കേൾവിക്കാരും കാഴ്ചക്കാരും വായനക്കാരും ആയവർക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഇത് എന്തൊരു അനുഭവമാണ്. നിങ്ങൾ ദൈവത്തിന്റെ സ്നേഹിതനായാൽ നിങ്ങൾക്ക് നിങ്ങളുടെ സ്നേഹിതന് വേണ്ടിയും ദൈവസന്നിധിയിൽ ചെല്ലാം. നിങ്ങളുടെ ഫാമിലികാർക്ക് വേണ്ടി ദൈവസന്നിധിയിൽ ചെല്ലാം. നിങ്ങളുടെ നാട്ടുകാർക്ക് വേണ്ടി ദൈവസന്നിധിയിൽ ചെല്ലാം. നിങ്ങൾ പറഞ്ഞാൽ ദൈവത്തിന് ചെയ്യാതിരിക്കുവാൻ പറ്റത്തില്ല. നിങ്ങളെ വിട്ടവൻ പോകത്തില്ല. അബ്രഹാം ദൈവത്തെ പിടിച്ചിരുന്നു. അബ്രഹാം അടുത്തിരുന്നു. ദൈവം നിങ്ങളെ വിട്ട് പോകത്തില്ല. നമുക്ക് ഈ ഒരു വിശ്വാസി, ഭക്തൻ, എന്നൊക്കെ പറയുന്ന ലെവൽ വിട്ടിട്ട് നല്ലൊരു ഫ്രണ്ട് എന്ന നിലയിൽ വരുമോ. പ്രീയരെ നമുക്ക് പറയാം യേശുവിൽ ഞാൻ ഒരു സ്നേഹിതനെ കണ്ടെത്തി. ഗോഡ് ബ്ലസ്സ് യൂ.



പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........





Comments


bottom of page