അപ്പോൾ യഹോവ അരുളിചെയ്തത്: ഞാൻ ചെയ്‌വാനിരിക്കുന്നത് അബ്രഹാമിനോട് മറച്ചുവയ്ക്കുമോ? (ഉല്പത്തി 18:17)
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ വേദവാക്യങ്ങളിൽ ഒന്നാണിത്. ഒരൊറ്റ വാക്കിനാൽ പ്രപഞ്ചത്തെ ഉളവാക്കിയ ദൈവം, കോടിക്കണക്കിന് മത്സ്യങ്ങളെ ഒറ്റ വാക്കിനാൽ ഉളവാക്കിയ ദൈവം, കോടിക്കണക്കിന് പക്ഷികളെ ഒറ്റ വാക്കിൽ ഉളവാക്കിയ ദൈവം, ആകാശത്തിലെ പറവ ജാതികളെ ഒക്കെ ഒറ്റ വാക്കിനാൽ ഉളവാക്കിയ ദൈവം, എത്രയായിരം വർഷമായി മനുഷ്യൻ ജീവിക്കുവാൻ തുടങ്ങിയിട്ട് കൃത്യം കണക്ക് എനിക്കറിയില്ല. ഓരോ ശാസ്ത്രജ്ഞന്മാർ ഓരോന്ന് പറയും. ബൈബിളിന് അതിനൊന്നും കുഴപ്പമില്ല. പക്ഷെ ഒരു കണക്ക് ഞാൻ ചോദിക്കാം. ഇന്ന് നേരം വെളുത്തിട്ട് എത്ര കിന്റൽ മത്സ്യം മനുഷ്യൻ തിന്നു. ഇപ്പം ബീഫിനെക്കാൾ ഫിഷിനോടാണ് താത്പര്യം. അപ്പോൾ കോടാനുകോടി മത്സ്യത്തെ ഒറ്റ വാക്കുകൊണ്ട് സൃഷ്ടിച്ച ദൈവം. ഭൂമിയിൽ വന്നപ്പോൾ ദൈവം ഇങ്ങനെ ആത്മഗതം ചെയ്യുകയാണ്. ഞാൻ ഇവിടെ വന്നിട്ട് ഇവിടെ ചെയ്യാൻ പോകുന്ന കാര്യം അബ്രഹാമിനോട് പറഞ്ഞില്ലെങ്കിൽ മോശമല്ലേ. നിങ്ങൾക്ക് അത്ഭുതം തോന്നുന്നുണ്ടോ. ഞാൻ കഴിഞ്ഞ ദിവസം അത് സൂചിപ്പിച്ചു. ഞാൻ ദുബായിയിൽ ചെന്ന് ഇറങ്ങിയാൽ എന്റെ ചില സ്നേഹിതർ എന്നെ നിശ്ചയമായും വിളിക്കും. പാസ്റ്റർ കെ വൈ തോമസ്, പാസ്റ്റർ കെ പി ജോസ്, പാസ്റ്റർ അലക്‌സ് ജോർജ്, എനിക്ക് ഏറ്റവും വർഷങ്ങൾ പഴക്കമുള്ള സ്നേഹിതൻ പാസ്റ്റർ വിത്സൻ ജോസഫ് ഇങ്ങനെ എത്രയോ പേർ എന്നെ വിളിക്കും. അപ്പോൾ ഞാൻ പറഞ്ഞത് ഞാൻ ഒരു സാധാരണക്കാരൻ എനിക്ക് കുറച്ച് സ്നേഹിതന്മാരേയുള്ളൂ. അവരെ ഞാൻ നിശ്ചയമായും വിളിക്കും. അത് എവിടെ ചെന്നാലും അങ്ങനെ തന്നെ. ഇല്ലെങ്കിൽ അത് മോശമാണ്. അതാണ് സ്നേഹിതർ എന്ന് പറയുന്നത്. അതേ പോലെ ദൈവം പറയുകയാണ്, ഞാൻ ഈ ഭൂമിയിൽ ഒരു കാര്യം ചെയ്യുന്നുണ്ടെങ്കിൽ അത് അബ്രഹാമിനോട് പറയാതെ ചെയ്‌താൽ മോശം അല്ലെ. മനസ്സിലായോ? എന്റെ കൂടെ ഒന്ന് ചിന്തിക്കാമോ? അപ്പോൾ യഹോവ അരുളിചെയ്തത്: ഞാൻ ചെയ്‌വാനിരിക്കുന്നത് അബ്രഹാമിനോട് മറച്ചുവയ്ക്കുമോ? അതായത് സോദോം തുടങ്ങിയുള്ള ദേശങ്ങളെ കുറിച്ചുള്ള പരാതി ലഭിച്ചിട്ട് വന്നതാണ്. ഇനിയും കേട്ടുകൊള്ളേണം യഹോവ പറയുകയാണ് സോദോമിന്റെയും ഗൊമോറയുടെയും നിലവിളി വലിയതും അവരുടെ പാപം അതി കഠിനവും ആകും. ഞാൻ ചെന്ന് എന്റെ അടുക്കൽ വന്നെത്തിയ നിലവിളി പോലെ അവർ കേവലം പ്രവർത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കി അറിയുമെന്ന് അരുളിച്ചെയ്തു. അപ്പോൾ അതിന് വന്നതാണ്. പക്ഷെ ആ കാര്യം അബ്രഹാമിനോട് പറഞ്ഞില്ലെങ്കിൽ മോശമല്ലേ. ഇതിൽ കൂടുതൽ എന്ത് വാക്യമാണ് വായിക്കേണ്ടത്. അപ്പോൾ ദൈവത്തിന്റെ സ്നേഹിതനാകുവാൻ പറ്റുമല്ലേ. അപ്പോൾ രഹസ്യങ്ങൾ വെളിപ്പെടുത്തും. രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ബന്ധമാണ് യഥാർത്ഥ സ്നേഹിതന്റെ ബന്ധം. ഇന്ന് പ്രഭാതത്തിൽ ഈ വചനം നിങ്ങൾ ധ്യാനിക്കുമ്പോൾ ഞാൻ നിങ്ങൾക്ക് ഉറപ്പുതരാം നിങ്ങൾ ദൈവത്തിന്റെ സ്നേഹിതനാണെങ്കിൽ നിങ്ങളുടെ നാടിനെ കുറിച്ചുള്ള രഹസ്യങ്ങൾ ദൈവം നിങ്ങളോട് പറയും. പറയാതിരിക്കില്ല. നിങ്ങളുടെ നാടിനെക്കുറിച്ചുള്ള രഹസ്യങ്ങൾ നിങ്ങളോട് പറയാതിരിക്കില്ല. അതാണ് പ്രവചനങ്ങൾ. അതാണ് ദൂതുകൾ. നിങ്ങളുടെ വീടിനെക്കുറിച്ച്, നിങ്ങളുടെ ബന്ധുക്കളെ കുറിച്ച് വെളിപ്പാടുകൾ തരും. ദൂതുകൾ തരും. രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന സ്നേഹിതർ. പറയരുതാത്തത് പോയി പറഞ്ഞു പരത്തുന്നതല്ല, രണ്ട് പേരുടെയും ഹൃദയത്തിൽ ഒന്നും ഒളിച്ചു വെക്കുവാൻ കഴിയാത്ത ബന്ധം. ഒന്നും ഒളിച്ചു വെക്കാൻ പറ്റാത്ത ബന്ധം. അങ്ങനെയായി തീരട്ടെ നമ്മളും നമ്മുടെ ദൈവവുമായിട്ടുള്ള ബന്ധം. ഗോഡ് ബ്ലസ്സ് യു….
പവർവിഷൻ ടി വി യിലെ ശുശ്രൂഷകൾ, വാർത്തകൾ എന്നിവ വാട്ട്‌സ് ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ പ്രവേശിക്കുക.........
PowerfullMessege. May God bless you